സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണ്. ടിപിആര്‍ പത്തില്‍ കൂടുതല്‍ ഉള്ള ജില്ലകള്‍ പരിശോധിച്ചതില്‍ ചടങ്ങുകള്‍ രോഗവ്യാപനത്തിന് കാരണമായെന്ന് കൃത്യമായി മനസിലാകുന്നുണ്ടെന്നും മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി.
വിവാഹങ്ങള്‍ വീടിലെ ചടങ്ങുകള്‍, വീടുമാറ്റ ചടങ്ങുകള്‍ അനുസരിച്ച് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അനുസരിച്ച് ചടങ്ങുകള്‍ നടത്തുന്നതാണ് നല്ലതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
സിക വൈറസ് ബാധ നിയന്ത്രണ വിധേയമാണ്. ഫോഗിങ്ങും വെക്ടര്‍ കണ്ട്രോള്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ആക്ടീവ് കേസുകള് കുറവാണ്. ഇനിയും വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: veena george, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here