പരമ്പരയിൽ ഒപ്പമെത്തി ഇംഗ്ലണ്ട്; പാകിസ്താനെ പരാജയപ്പെടുത്തിയത് 45 റൺസിന്

പാകിസ്താനെതിരായ രണ്ടാം ട്വന്റി20യിൽ ഇംഗ്ലണ്ടിന് ജയം. 201 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് 155 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി.
ഓപ്പണര്‍മാരായ ബാബര്‍ അസമും(22) മുഹമ്മദ് റിസ്വാനും(37) മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും മധ്യനിരയുടെ തകർച്ചയാണ് പാക് പരാജയത്തിന് കാരണം. 82/2 എന്ന നിലയില്‍ നിന്ന് 95/5 എന്ന നിലയിലേക്ക് വീണ പാകിസ്താൻ പിന്നീട് തിരിച്ചു കയറുവാന്‍ സാധിച്ചില്ല. വെറും 13 റണ്‍സ് നേടുന്നതിനിടെയാണ് ടീം മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്.
മോയിന്‍ അലിയും ആദില്‍ റഷീദും ചേര്‍ന്നാണ് പാക് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
105/6 എന്ന നിലയിലേക്ക് വീണ ടീമിനായി ഏഴാം വിക്കറ്റില്‍ ഇമാദ് വസീം(13 പന്തില്‍ 20) ഷദബ് ഖാന്‍ കൂട്ടുകെട്ട് 37 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിന് 45 റണ്‍സ് അകലെ വരെ എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു.
ഷദബ് ഖാന്‍ പുറത്താകാതെ 22 പന്തില്‍ 36 റണ്‍സാണ് നേടിയത്. അവസാന വിക്കറ്റുകള്‍ നേടി സാഖിബ് മഹമ്മൂദും രംഗത്തെത്തിയപ്പോള്‍ പാക് ചെറുത്ത് നില്പ് അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നര്‍മാരായ ആദില്‍ റഷീദും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു. സാഖിബ് മഹമ്മൂദ് മൂന്ന് വിക്കറ്റ് ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here