ആരുടെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തണം; ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍

രാജ്യത്തെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ ജെ ഗോപീകൃഷ്ണന്‍. ആരുടെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തണം. ഇനിയും നിരവധി പേരുടെ ഫോണ്‍ വിവരങ്ങള്‍ പുറത്തുവിടാനുണ്ടെന്നാണ് സൂചനയെന്നും ഗോപീകൃഷ്ണന്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.
‘ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങളാണ്. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. 2018-19 കാലഘട്ടത്തില്‍ മൂന്നോ നാലോ കേന്ദ്രമന്ത്രിമാരുടെതും, ഇപ്പോള്‍ റിട്ടയേഡ് ആയിട്ടുള്ള സുപ്രിംകോടതി ജഡ്ജിമാരുടെ ഫോണുകള്‍, ആര്‍എസ്എസിന്റെ ഉന്നത നേതാക്കള്‍, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്നിവരുടെ അടക്കം ഫോണുകള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

2017ലെ ചോര്‍ത്തല്‍ പുറത്തുവന്നതിന് ശേഷം പെഗാസസ് അമേരിക്കന്‍ കോടതിയില്‍ പറഞ്ഞത്,
സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് മാത്രമേ ചോര്‍ത്തല്‍ സഹായങ്ങള്‍ ചെയ്യാറുള്ളു എന്നാണ്. ലോകം മുഴുവനുമായി പെഗാസസ് ചോര്‍ത്തിയത് 3,500ഓളം പേരുടേതാണ്. ഇന്ത്യയില്‍ മാത്രം മുന്നൂറോളം പേരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ട്’. ആരുടെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസെസ് ഉപയോഗിച്ചാണ് രാജ്യത്തെ ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടത് എന്നാണ് വിവരം. പതിനേഴ് മാധ്യമ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ കൂട്ടത്തില്‍ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളുമുണ്ടെന്നാണ് സൂചന. സുപ്രിംകോടതി ജഡ്ജിയുടേയും നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി.
Story Highlights: phone tapping, pegasus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here