Advertisement

അവധി ഉപേക്ഷിച്ച് ജീവനക്കാർ; തിരുവനന്തപുരം മെഡിക്കൽ കോളജ് ഒപി ബ്ലോക്ക് ഒറ്റ ദിവസം കൊണ്ട് അണുവിമുക്തമാക്കി; അഭിനന്ദിച്ച് ആരോഗ്യമന്ത്രി

July 18, 2021
Google News 1 minute Read

സികയും പകർച്ചാ വ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒ.പി ബ്ലോക്ക് പൂർണമായും അണുവിമുക്തമാക്കി. ഒറ്റ ദിവസം കൊണ്ടാണ് ഒ.പി ബ്ലോക്ക് മുഴുവനായും ക്ലീൻ ചെയ്തത്. അവധി ഉപേക്ഷിച്ചെത്തിയ എഴുപതോളം ജീവനക്കാരാണ് ക്ലീൻ ഡ്രൈവിൽ സഹകരിച്ചത്. നടപടിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി.

സിക വൈറസും മറ്റും വർധിക്കുന്ന സമയത്ത് ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാർ ഇതിനായി കൈകോർത്തു. ഒറ്റ ദിവസം കൊണ്ട് നടത്തിയ മാസ് ക്ലീനിംഗ് മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജീവനക്കാർ ഇന്ന് നടത്തിയ ക്ലീൻ ഡ്രൈവ് മാതൃകാപരമാണ്.മെഡിക്കൽ കോളേജിലെ ഒപി ബ്ലോക്ക് പൂർണമായും അവർ ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. എഴുപതോളം ജീവനക്കാരാണ് അവധി ഉപേക്ഷിച്ച് പരിശ്രമിച്ചത്. സിക്ക വൈറസ് രോഗവും മറ്റ് പകർച്ച വ്യാധികളും വർധിക്കുന്ന സമയത്ത് ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യതയാണ്. ആശുപത്രി ജീവനക്കാർ ഇതിനായി കൈകോർക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാണാൻ കഴിഞ്ഞത്. ഒറ്റദിവസം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രി ഒ.പി. ബ്ലോക്കിനെ ക്ലീൻ ആക്കിയിരിക്കുകയാണ് ജീവനക്കാർ.
ആശുപത്രിയിൽ മാസ് ക്ലീനിംഗ് നടത്തിയ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നു. നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിൽ, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. ജോബി ജോൺ, ആർ.എം.ഒ. ഡോ. മോഹൻ റോയ്, നഴ്സിംഗ് സൂപ്രണ്ട് അനിതകുമാരി, ഹൗസ് കീപ്പിംഗ് ഇൻ ചാർജ് ശ്രീദേവി, വികാസ് ബഷീർ, സെക്യൂരിറ്റി ഓഫീസർ നസറുദീൻ എന്നിവർ സന്നിഹിതരായിരുന്നു.

Story Highlights: Trivandrum medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here