ശ്രദ്ധേയമായി ‘നീയാണെന്‍ പ്രണയം’ മ്യൂസിക്കല്‍ വിഡിയോ

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ‘നീയാണെന്‍ പ്രണയം’ സംഗീത ആല്‍ബം. അര്‍ച്ചന ഗോപിനാഥ് സംഗീതം നല്‍കി ആലപിച്ച്, നീന ചെറിയാന്‍ നൃത്താവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ കാല്‍ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.
പ്രണയാര്‍ദ്രമായ പാട്ടും രംഗങ്ങളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോ പ്രിയ താരങ്ങളായ ജയസൂര്യ, ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. muzik247′ എന്ന യൂട്യൂബ് ചാനലിലാണ് മ്യൂസിക്കല്‍ ആല്‍ബത്തിന്റെ റിലീസ്.

അര്‍ച്ചന ഗോപിനാഥ് ഇതിനോടകം തന്നെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ചലച്ചിത്രപിന്നണിഗായകന്‍ ഹരിഹരനൊപ്പം ‘ആരൊരാള്‍ മഞ്ഞുപോല്‍’ എന്ന ഡ്യുവറ്റ് ഗാനം ആലപിച്ചുകൊണ്ടാണ് അര്‍ച്ചന സംഗീത ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ബാലഭാസ്‌കര്‍, റോണി റാഫേല്‍, ജാസിഗിഫ്റ്റ് തുടങ്ങി പ്രഗത്ഭന്മാരുടെ ആല്‍ബങ്ങളിലൂടെ ശ്രദ്ധേയയാണ് നീന ചെറിയാന്‍.

ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സ്മിത സലിം ആണ്. ഛായാഗ്രഹണം; രാജീവ് വിജയ്, സംവിധാനം; സനില്‍ തോമസ്, ഗാനത്തിന്റെ അവസാനഘട്ട ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവ് കൂടിയായ എം.ആര്‍ രാജകൃഷ്ണന്‍ ആണ്. സ്റ്റേറ്റ് അവാര്‍ഡ് ജേതാവായ അരവിന്ദ് മന്മഥനാണ് എഡിറ്റിങ്. പോസ്റ്റര്‍ ഡിസൈനിങ്; ജിജോ സോമന്‍.

ലോക്ക്ഡൗണിലെ പരിമിതികള്‍ക്കിടയില്‍ രൂപം കൊണ്ട ആല്‍ബം കാല്‍ലക്ഷത്തിലധികം ആളുകള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ‘നീയാണെന്‍ പ്രണയം’ ടീം.

Story Highlights: musical video, Archana Gopinath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here