Advertisement

ബാല വേല; 172 കുട്ടികളെ തെലങ്കാന പൊലീസ് രക്ഷപെടുത്തി

July 18, 2021
Google News 1 minute Read

ബാലവേലയില്‍ നിന്ന് 172 കുട്ടികളെ രക്ഷപെടുത്തി തെലങ്കാന പൊലീസ്. ഓപറേഷന്‍ മസ്‌കാന്‍-7ലൂടെയാണ് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷപെടുത്തിയത്. കാണാതായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഓപറേഷന്‍ നടത്തിയത്. ഈ മാസം 1 മുതല്‍ 17 വരെ വിവിധ ടീമുകളായി തിരിഞ്ഞ തെലങ്കാന പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു.

കണ്ടെത്തിയവരില്‍ 59 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും മാത്രമാണ് തെലങ്കാന സ്വദേശികള്‍. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. കുട്ടികളെ ദുരുപയോഗം ചെയ്ത മറ്റ് കേസുകളില്‍ ഉള്‍പ്പെടെ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights: child labour, talangana police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here