സഞ്ജു അതിശയിപ്പിക്കുന്ന പ്രതിഭ; അവൻ നന്നായി കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു: വസീം ജാഫർ

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജു അതിശയിപ്പിക്കുന്ന പ്രതിഭയാണ് എന്നും അദ്ദേഹം നന്നായി കളിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ജാഫർ പറഞ്ഞു. അതേസമയം, സഞ്ജു തൻ്റെ കഴിവിനോട് നീതി പുലർത്തുന്നില്ല എന്നും ജാഫർ കൂട്ടിച്ചേർത്തു. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ജാഫറിൻ്റെ അഭിപ്രായ പ്രകടനം.
“സഞ്ജു സാംസൺ ആണ് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു താരം. അദ്ദേഹം അതിശയിപ്പിക്കുന്ന താരമാണ്. പക്ഷേ, ഇന്ത്യൻ ടീമിനായി അദ്ദേഹം തൻ്റെ പ്രതിഭയോട് നീതി പുലർത്തിയിട്ടില്ല എന്ന് എവിടെയൊക്കെയോ എനിക്ക് തോന്നുന്നു. ഐപിഎലിൽ അദ്ദേഹം റൺസ് സ്കോർ ചെയ്തിട്ടുണ്ട്. പക്ഷേ, സഞ്ജു സ്ഥിരതയില്ലാത്ത താരമാണെന്ന വിശേഷണം എപ്പോഴും ഒപ്പമുണ്ട്. ചില കളികളിൽ റൺസ് സ്കോർ ചെയ്യും. പിന്നീട് ചില കളികളിൽ നിരാശപ്പെടുത്തും. പിന്നീട് വീണ്ടും ചില കളികളിൽ റൺസ് സ്കോർ ചെയ്യും. അത് അദ്ദേഹം തിരുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”- ജാഫർ പറഞ്ഞു.
“ഈ സീസണിൽ അത്തരമൊരു മാറ്റം ഞാൻ അദ്ദേഹത്തിൽ കണ്ടു. രാജസ്ഥാൻ റോയൽസിൻ്റെ നായകനായ സഞ്ജു ചില മത്സരങ്ങളിൽ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തു. അസാമാന്യ കഴിവാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് അദ്ദേഹം നന്നായി കളിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത്.”- ജാഫർ കൂട്ടിച്ചേർത്തു.
Story Highlights: wasim jaffer praises sanju samson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here