Advertisement

സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും

July 19, 2021
Google News 2 minutes Read
cinema shooting kerala

സംസ്ഥാനത്ത് സിനിമ ചിത്രീകരണം നാളെ തുടങ്ങും. സിനിമ ചിത്രീകരണത്തിനായുള്ള മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. cinema shooting kerala

സിനിമ ചിത്രീകരണസംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമാ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്ത് പോകാൻ പാടില്ല. ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കൊവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

ആർടിപിസിആർ നടത്തുന്ന ഐസിഎംആർ അംഗീകാരമുള്ള മൊബൈൽ ലാബുമായി പ്രൊഡ്യൂസർ നേരിട്ട് കരാറിൽ ഏർപ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസൾട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷൻ കൺട്രോളറിന്റേയും ഇ-മെയിലിൽ ലഭ്യമാക്കണം.

Read Also : ‘സിനിമയ്ക്ക് നേരെയുള്ള ആക്രമണം ഇതാദ്യമല്ല’; ബീമാപള്ളി വെടിവയ്പ് വീണ്ടും ചർച്ചയാകുമ്പോൾ മാലിക്കിലെ ‘ഫ്രെഡി’ക്ക് പറയാനുള്ളത്

സെറ്റിൽ രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. പ്രൊഡക്ഷൻ അസിസ്റ്റന്റ്, മേക്കപ്പ് വിഭാഗം, കോസ്റ്റിയൂം വിഭാഗം എന്നിവർ ജോലി സമയത്ത് കൈയുറകളും മാസ്‌കും ധരിക്കണം.

സെറ്റിലെ ഓരോ അംഗത്തിനും 100ml ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം. കഴിയുന്നതും പേപ്പർ ഗ്ലാസുകളും, പ്ലേറ്റുകളും ഉപയോഗിക്കണം.

നേരത്തെ കേരളത്തിലെ സിനിമ ഷൂട്ടിംഗ് മറ്റിടങ്ങളിലേക്ക് നിർമാതാക്കൾ മാറ്റിയിരുന്നു. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്. ഫെഫ്കയുടെ 17 യൂണിയനുകളുടെതാണ് തീരുമാനം. അതേസമയം സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ കേരളത്തിൽ അനുമതി നൽകണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.

തൊട്ടടുത്ത ദിവസം സംസ്ഥാനത്തെ സിനിമാ ചിത്രീകരണ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത പരിഹരിക്കുമെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതിനായി ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞിരുന്നു.വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് വിരോധമില്ലെന്നും കേരളത്തിൽ ചിത്രീകരണം അനുവദിക്കാനാകുമോ എന്ന് വിശദമായി പരിശോധിക്കുമെന്നും തെലങ്കാനയിൽ നല്ല ലൊക്കേഷൻ ഉണ്ടെങ്കിൽ അവിടെ ചിത്രീകരണം നടത്തുന്നതിൽ തെറ്റില്ലെന്നും ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കാമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ശക്തമായ കൊവിഡ് നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണത്തിന് അനുമതി നൽകിയത്. എ,ബി കാറ്റഗറിയിലുള്ള മേഖലകളിലാണ് അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവർക്ക് മാത്രമാണ് ചിത്രീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Story Highlights: cinema shooting kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here