Advertisement

കഴിഞ്ഞ 5 വർഷത്തിൽ വീട്ടിൽ ചിലവഴിച്ചത് 25 ദിവസം മാത്രം: റാഷിദ് ഖാൻ

July 19, 2021
Google News 1 minute Read
Rashid Khan opens regrets

കഴിഞ്ഞ 5 വർഷത്തിൽ താൻ വീട്ടിൽ ചിലവഴിച്ചത് വെറും 25 ദിവസം മാത്രമെന്ന് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. തൻ്റെ നേട്ടങ്ങൾ വീട്ടുകാർക്കൊപ്പം ആഘോഷിക്കാൻ പലപ്പോഴും തനിക്ക് കഴിയാറില്ലെന്നും കരിയറിൻ്റെ തുടക്കം ആയതിനാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുമെന്നും റാഷിദ് ഖാൻ ഗാർഡിയനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“കഴിഞ്ഞ അഞ്ച് വർഷത്തിൽ ഞാൻ വീട്ടിൽ ചെലവഴിച്ചത് 25 ദിവസമാണ്. തിരക്കായതിനാൽ എൻ്റെ നേട്ടങ്ങൾ വീട്ടുകാർക്കൊപ്പം ആഘോഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഞാൻ എൻ്റെ നേട്ടങ്ങൾ ചിലപ്പോൾ മറക്കാറുണ്ട്. അത് വേദനയാണ്. എനിക്ക് കുടുംബത്തോടൊപ്പം ഏറെ സമയം ലഭിക്കാറില്ല. അതേസമയം, ഇത് എൻ്റെ കരിയറിൻ്റെ തുടക്കമാണ്. അപ്പോൾ ഇങ്ങനെ കഷ്ടതകൾ നേരിടേണ്ടിവരും.”- റാഷിദ് പറയുന്നു.

Story Highlights: Rashid Khan opens up about his regrets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here