Advertisement

പുറംരാജ്യത്ത് നിന്ന് ഫണ്ട് സ്വീകരിച്ചു; ന്യൂസ് ക്ലിക്കിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

July 19, 2021
Google News 1 minute Read
news click

ഇന്ത്യന്‍ ന്യൂസ് പോര്‍ട്ടലായ ന്യൂസ്‌ ക്ലിക്കിനെതിരെ കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ്. ചൈനയുമായി ബന്ധമുള്ള കമ്പനിയുടമയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ശ്രീലങ്കന്‍- ക്യൂബന്‍ വംശജനായ വന്‍കിട വ്യാപാരി നെവില്ലീ റോയ് സിങ്കത്തില്‍ നിന്ന് പിപികെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് ഫണ്ട് കൈപ്പറ്റി എന്നാണ് ആരോപണം. 2018 മുതല്‍ 2020 വരെയുള്ള കാലത്താണ് സിങ്കത്തില്‍ നിന്നും മീഡിയാ കമ്പനി പണം വാങ്ങിയിരിക്കുന്നത്.

രണ്ട് വര്‍ഷം കൊണ്ട് 38 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്ന് ഇഡി വ്യക്തമാക്കി.

Story Highlights: enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here