മാലിക് കണ്ടു, നന്നായിട്ടുണ്ട്; പരിഹാസവുമായി ടി. സിദ്ദീഖ്
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തെ പരിഹസിച്ച് ടി. സിദ്ദീഖ് എം.എൽ.എ. മാലിക് സിനിമ കണ്ടു നന്നായിട്ടുണ്ട്.മാലിക് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം എന്നാണ് സിദ്ദീഖ് കുറിച്ചത്.
ഇതോടൊപ്പം ചുമരിൽ ഒരാൾ പെയിന്റ് അടിക്കുന്ന ചിത്രവും സിദ്ദീഖ് പങ്കുവച്ചു.എഴുത്തുകാൻ എൻ.എസ് മാധവൻ, സംവിധായകനായ ഒമർ ലുലു, കോൺഗ്രസ് നേതാവ് ശോഭ സുബിൻ തുടങ്ങിയവർ ചിത്രത്തിനെതിരേ രംഗത്ത് വന്നിരുന്നു.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മാലിക് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നിരുന്നു. ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയുടെ പ്രമേയത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളേറെയും.
https://m.facebook.com/story.php?story_fbid=4155948267786500&id=499691230078907
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here