Advertisement

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

July 19, 2021
Google News 1 minute Read

മലപ്പുറം മച്ചിങ്ങലില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ഫൈസല്‍. അടുത്തിടെയാണ് ഫൈസല്‍ മേല്‍മുറിയില്‍ നിന്നും മുണ്ടുപറമ്പിലേക്ക് പുതിയ വീട് വച്ച് താമസം മറിയത്. മലപ്പുറം ഫയര്‍ ഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Story Highlights: found dead, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here