Advertisement

ഛിന്നഗ്രഹം ജൂലൈ 24 ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകുമെന്ന് നാസ

July 20, 2021
Google News 1 minute Read
asteroid 2008 GO20

‘2008 GO20’ എന്ന ഛിന്നഗ്രഹം ജൂലൈ 24 ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഒരു സ്റ്റേഡിയത്തിന്റെ അല്ലെങ്കിൽ താജ്മഹലിന്റെ മൂന്നിരട്ടിയോളം വലുപ്പം വരുന്നതാണ് ഈ ഛിന്നഗ്രഹം. മണിക്കൂറിൽ 18,000 മൈൽ വേഗതയിലാണ് ഇത് ഭൂമിയോട് അടുക്കുന്നതെന്ന് നാസ വ്യക്തമാക്കി.

ഛിന്നഗ്രഹം അപ്പോളോ ക്ലാസ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതിന്റെ സഞ്ചാര പാതയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നാസ വ്യക്തമാക്കി. ഭൂമിയുമായി വളരെ അടുത്തുവരുമെങ്കിലും 0.04 ആസ്ട്രോണമിക് യൂണിറ്റ് (3,718,232 മൈൽ) അകലെയാണ് ഛിന്നഗ്രഹമുള്ളത്. ഭൂമിയിൽ നിന്ന് ഏകദേശം 2,38,606 മൈൽ അകലെയാണ് ചന്ദ്രന്റെ സ്ഥാനം.

ഭൂമിയോട് വളരെ അടുത്തേക്ക് വരുന്നതിനാൽ സൗരയൂഥത്തിൽ ഭൂമിയുടെ പരിസരത്ത് കറങ്ങി നടക്കുന്ന ഭീഷണിയായേക്കാവുന്ന ‘നിയർ-എർത്ത് ഒബ്ജക്ട്’ കൂട്ടത്തിലാണ് നാസ ഈ ഛിന്നഗ്രഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒരു വിധേനയും ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകില്ലെന്നാണ് നാസ പുറപ്പെടുവിക്കുന്ന വിവരങ്ങൾ.

ഭൂമിയിലേക്ക് പതിച്ചേക്കാവുന്ന ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാൻ വലിയ റോക്കറ്റുകൾ വിക്ഷേപിക്കാൻ ചൈനീസ് ഗവേഷകർ നിർദേശിച്ചിരുന്നു. ഇത്തരത്തിൽ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന രണ്ട് ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റാൻ ഈ വർഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ യു.എസ്. ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here