കോഴിമാലിന്യത്തിൽ നിന്ന് ഇനി ബയോഡീസൽ; ഡോ. ജോണ്‍ എബ്രഹാമിന്റെ പരിശ്രമത്തിന് പേറ്റന്റ്

ഇന്ധന വില കുതിച്ചുയരുന്ന കാലത്ത് വയനാട്ടിൽ നിന്ന് ഒരു ആശ്വാസവാർത്തയുണ്ട്. വയനാട്ടിലെ വെറ്റിനറി സർവകലാശാല ആസ്ഥാനത്ത് കോഴികളുടെ അവശിഷ്ടങ്ങളിൽ നിന്ന് നൂറു ശതമാനം ബയോഡീസൽ ഉദ്പാദിപ്പിക്കുകയും അതിന് പേറ്റന്റ് നേടിയെടുത്തിരിക്കുകയുമാണ് അവിടുത്തെ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ ഡോ. ജോണ്‍ എബ്രഹാം.
ബയോ ഡീസൽ വാണിജ്യ അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള ധാരണാപത്രം കോയമ്പത്തൂരിലെ ഒരു കമ്പനിയുമായി ഡോ. ജോണ്‍ എബ്രഹാമും സംഘവും ഒപ്പുവച്ചിട്ടുണ്ട്. വരുംനാളുകളില്‍ ബയോഡീസല്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരത്തിലൂടെ ഓടിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണും സഹപ്രവര്‍ത്തകരും. അങ്ങനെയെങ്കില്‍ കീശ കാലിയാക്കാതെ വാഹനഉടമകള്‍ക്കും അടിയ്ക്കാം ഫുള്‍ടാങ്ക് ഡീസൽ.
100 കിലോ കോഴിമാലിന്യത്തില്‍നിന്ന് 10 ലിറ്റര്‍ ബയോഡീസല്‍ വരെ ഉണ്ടാക്കാനാകും. മലിനീകരണം കുറഞ്ഞ ഇന്ധനക്ഷമത കൂടിയ ഒന്നാംതരം ബയോഡീസലാണ് വികസിപ്പിച്ചെടുത്തത്.
കോഴിമാലിന്യം പുഴുങ്ങി സംസ്‌കരിച്ച് എണ്ണയാക്കിയെടുത്താണ് ഡീസല്‍ നിര്‍മാണം. ലിറ്ററിന് 35 രൂപ 68 പൈസയാണ് ഉല്‍പാദന ചെലവ്. കൂടുതല്‍ അളവില്‍ സാങ്കേതിക തികവോടെ നിര്‍മിച്ചാല്‍ ചെലവിനിയും കുറയ്ക്കാമെന്നാണ് ഡോ. ജോണ്‍ എബ്രഹാം പറയുന്നത്.
Story Highlights: Diesel from chicken waste
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here