Advertisement

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

July 21, 2021
Google News 5 minutes Read
england team india tests

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റ ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നിവർ ടീമിൽ ഇടം നേടിയില്ല. ന്യൂസീലൻഡീനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, സാം കറൻ, ജോസ് ബട്‌ലർ എന്നിവർ ടീമിൽ തിരികെ എത്തി. ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്. ( england team india tests )

Read Also: ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിൽ കർശന ബയോ ബബിൾ ഇല്ല

2016ൽ ഇന്ത്യക്കെതിരെ അരങ്ങേറി മൂന്ന് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഓപ്പണർ ഹസീബ് ഹമീദ് ടീമിൽ 5 വർഷങ്ങൾക്കു ശേഷം ടീമിൽ തിരികെയെത്തി. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ അരങ്ങേറുകയും മികച്ച പ്രകടനം നടത്തിയെങ്കിലും 2012-13 കാലയളവിൽ നടത്തിയിട്ടുള്ള വർഗീയ ട്വീറ്റുകളെ തുടർന്ന് ടീമിൽ നിന്ന് പുറത്തുപോകേണ്ടിവരികയും ചെയ്ത ഒലി റോബിൻസണും ഇംഗ്ലണ്ട് ടീമിൽ ഇടം കണ്ടെത്തി.

ഇംഗ്ലണ്ട് ടീം: Joe Root , James Anderson, Jonny Bairstow, Dom Bess, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Haseeb Hameed, Dan Lawrence, Jack Leach, Ollie Pope, Ollie Robinson, Dom Sibley, Ben Stokes, Mark Wood

Story Highlights: england team india tests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here