ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺസിംഗ് ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺസിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ലഖ്‌നൗ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കല്യാൺസിംഗ് കഴിയുന്നത്.
ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ജൂലൈ നാലിനാണ് കല്യാൺസിംഗിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഇടയ്ക്ക് മെച്ചപ്പെട്ടെങ്കിലും ഇന്നലെ വൈകിട്ടോടെ വഷളായി. തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേയ്ക്ക് മാറ്റി. ഡോ. ആർ. കെ ധിമാന്റെ നേതൃത്വത്തിലുള്ള പത്തംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കല്യാൺ സിംഗിനെ ചികിത്സിക്കുന്നത്.
Read Also: ഒളിംപിക്‌സ് ജേതാക്കൾക്ക് 6 കോടി; വാഗ്‌ദാനവുമായി ഉത്തർപ്രദേശ് സർക്കാർ
രാജസ്ഥാൻ മുൻ ഗവർണർ കൂടിയാണ് കല്യാൺ സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ കല്യാൺ സിംഗിന്റെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കല്യാൺ സിംഗിനെ സന്ദർശിച്ചിരുന്നു.
Story Highlights: Kalyan Singh critical
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here