Advertisement

കുതിരാൻ തുരങ്കത്തിന് അനുമതി ; ട്രയൽ റൺ തൃപ്തികരമെന്ന് അഗ്നി രക്ഷാ സേന

July 21, 2021
Google News 1 minute Read
kuthiran tunnel

മണ്ണുത്തി കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന് അഗ്നി രക്ഷാ സേന അനുമതി നൽകി. തുരങ്കത്തിൽ നടത്തിയ ട്രയൽ റൺ തൃപ്തികരമാണെന്ന് അഗ്നി രക്ഷാ സേന ജില്ലാ മേധാവി അരുൺ ഭാസ്കർ അറിയിച്ചു.

തീയണക്കാൻ 20 ഇടങ്ങളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കാർബൺ മോണോക്സൈഡ് നീക്കാൻ പ്രത്യേക ഫാനുകൾ പത്തെണ്ണം ക്രമീകരിച്ചു. തുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്നനി ബാധ ഉണ്ടായാൽ അണയ്ക്കാൻ നിലവിലെ സംവിധാനങ്ങൾ പര്യാപ്തമാണെന്നാണ് അഗ്നിശമന സേനയുടെ വിലയിരുത്തൽ. തീ അണയ്ക്കാൻ രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തുരങ്കത്തിൽ ഉള്ളത്. ഫയർ ഹൈഡ്രന്റ് സിസ്റ്റവും സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്. ഒരുക്കങ്ങൾ തൃപ്തികരമെന്നു പാലക്കാട്‌
റീജിയണൽ ഫയർ ഓഫീസർ ശ്രീജിത് പ്രതികരിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ തുരങ്കം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ഫയർ ഫോഴ്സ് ജില്ല മേധാവി അരുൺ ഭാസ്കർ പറഞ്ഞു.

മണ്ണുത്തി കുതിരാൻ തുരങ്കത്തില്‍ നാളെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ കഴിഞ്ഞ ആഴ്ച നടത്തിയിരുന്നു. അഗ്നിരക്ഷാ സേനയാണ് ട്രയൽ റൺ നടത്തിയത്. ട്രയൽ റൺ വിജയിച്ചാൽ ചൊവ്വാഴ്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് അധികൃതർ പറഞ്ഞിരുന്നു. തുടർന്നാണ് തുരങ്കം ഗതാഗതത്തിനായി തുറന്ന് നൽകുന്നതിന് അഗ്നി രക്ഷാ സേന അനുമതി നൽകിയിരിക്കുന്നത്.

Read Also: കുതിരാൻ തുരങ്കം തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി

കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാർ നിർദേശം നൽകിയിരുന്നു.

Read Also:കുതിരാന്‍ തുരങ്കപാത തുറക്കണമെന്നാവശ്യപ്പെട്ടുള്ള ചീഫ് വിപ്പിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഓരോ ദിവസത്തെ തുരങ്ക നിർമാണ പ്രവർത്തനങ്ങൾ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോർട്ട് നൽകാനും നിർദേശം നൽകിയിരുന്നു.

Story Highlights: Kuthiran Tunnel road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here