കുണ്ടറയിൽ യുവമോർച്ച പ്രതിഷേധം; എ.കെ.ശശീന്ദ്രൻ്റെ രാജി അവശ്യപ്പട്ട് പ്രതിഷേധം

മന്ത്രി എ.കെ.ശശീന്ദ്രന് ഇടപെട്ട സ്ത്രീപീഡന പരാതി പോലീസ് ഒത്തുക്കിത്തീര്ക്കാന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 50 ഓളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ സ്റ്റേഷന് മുന്നില്‍ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പീഡന പരാതി ഒതുക്കാന്‍ ഇടപെട്ട മന്ത്രി രാജിവയ്ക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here