Advertisement

വെറും വയറ്റിലെ വ്യായാമം; ഫലം ചെയ്യുമോ?

July 22, 2021
1 minute Read
exercise on empty stomach

അതി രാവിലെ ഭക്ഷണം കഴിക്കാതെ വ്യായാമം ചെയ്യുന്നത് നല്ലതാണോ? ഒട്ടുമിക്ക എല്ലാർക്കുംഉള്ള ഒരു സംശയമാണിത്. വ്യായാമത്തിന്റെ ലോകത്തിലേക്ക് വരുന്ന പലരും ആദ്യ ദിവസങ്ങളിൽ വളരെ കൺഫ്യൂഷനായി പോകുന്ന ഒരു കാര്യമാണിത്. വെറും വയറ്റിൽ വ്യായാമം ചെയ്യാമോ അതോ വല്ലതും കഴിച്ചിട്ട് വേണോ വ്യായാമം ചെയ്യാൻ എന്ന് പത്ത് പേരോട് ചോദിച്ചാൽ പത്ത് പേരും പത്ത് മറുപടിയാകും പറയുക.

അതിരാവിലെ ഭക്ഷണമൊന്നും കഴിക്കാതെ വ്യായാമം ചെയ്യാൻ പറയുന്നവർ മുഖ്യമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുക. ശരീരത്തിലെ കൊഴുപ്പ് ഊർജ്ജമായി ഉപയോഗിക്കാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെ കൂടുതൽ അളവിലുണ്ടാവുമെന്നും അത് കൊണ്ട് തന്നെ രാവിലെ വെറും വയറ്റിൽ വ്യായാമം ചെയ്താൽ കൂടുതൽ കൊഴുപ്പ് ഉപയോഗിക്കപ്പെടുമെന്നാണ് പലരുടെയും അഭിപ്രായം. രാത്രി മുഴുവൻ ഭക്ഷണമൊന്നും ലഭിക്കാതെ വരുമ്പോൾ ശരീരത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾക്കായി ശരീരത്തിലുള്ള ഗ്ലുക്കോസൊക്കെ ഉപയോഗിച്ച് തീരുമെന്നും, അങ്ങനെ രാവിലെ എണീറ്റ് വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരം കൊഴുപ്പ് പരമാവധി ഉപയോഗിക്കാൻ നിർബന്ധിതമാവുമെന്നുമാണ് മറ്റു ചിലരുടെ അവകാശവാദങ്ങൾ. ഈ രണ്ട് അഭിപ്രായങ്ങളെയും പിന്തുണയ്ക്കുന്ന പഠനങ്ങളും ഉണ്ട്.

ആരോഗ്യകരമായ രീതിയിൽ ശരീര ഭാരവും, കുടവയറും കുറയ്ക്കാനും ഫിറ്റ്നസ് വര്ധിപ്പിക്കാനുമുള്ള മാർഗം ഒരിക്കലും പെട്ടെന്ന് കൊഴുപ്പ് കത്തിച്ച് കളയാൻ ശ്രമിക്കലല്ല. മറിച്ച് ദിവസം മുഴുവനും ശരീരത്തെ ആക്ടിവായി നിലനിർത്തുകയും, ദിവസത്തിൽ ശരീരം കത്തിച്ച് കളയുന്ന ഊർജ്ജത്തിന്റെ അളവ് വർധിപ്പിക്കുകയും, കൃത്യമായ ഡയറ്റ് ചെയ്യുകയുമാണ്. വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന ഒരാൾക്ക് ദിവസത്തിൽ ബാക്കിയുള്ള സമയത്ത് ശരീരത്തിന്റെ മെറ്റബോളിസം ഉയർന്ന നിലയിൽ നിർത്താണിയും ഫലപ്രദമായി ഊർജം കത്തിച്ച് കളയാനും ബുദ്ധിമുട്ടാണ്. വ്യായാമം ചെയ്ത് തുടങ്ങുന്ന ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഈ വ്യത്യാസം അത്രക്ക് അനുഭവപ്പെടില്ലെങ്കിലും ദീര്ഘകാലാടിസ്ഥാനബത്തിൽ ഇത് വളരെ ദോഷം ചെയ്യും.

Read Also:മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ സാധനങ്ങൾ

വ്യായാമത്തിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അമിതവണ്ണവും കൊഴുപ്പും ശരീരത്തിൽ നിന്ന് ഓടിച്ച് വിടുന്നതിനോടൊപ്പം മസിലുകൾ കൂടെ നഷ്ടപ്പെടും. മെലിയണം എന്ന ലക്ഷ്യത്തോടെ പട്ടിണി കിടന്നും അശാസ്ത്രീയമായ വ്യായാമങ്ങൾ ചെയ്തും മുന്നോട്ട് പോവുമ്പോൾ പറ്റുന്ന ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് മസിലിന് വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുന്നതും ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതുമാണ്. വെറും വയറ്റിൽ വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരം വേറെ നിവൃത്തിയില്ലാതെ ഊർജ്ജത്തിനായി പ്രോട്ടീനെ ആശ്രയിക്കും. ഇത് മസിലിന് കിട്ടേണ്ട പ്രോട്ടീൻ അളവിനെ ബാധിക്കും. ചോറും കപ്പയും പോലെയുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം ശീലമാക്കിയിട്ടുള്ള മലയാളികൾക്ക് അവരുടെ ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുകയില്ല.

കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്ന കോർട്ടിസോൾ രാവിലെയാണ് കൂട്റ്റ്ഹാൾ അളവിൽ കാണപ്പെടുന്നത്. കോർട്ടിസോൾ കൂടുതലുള്ളപ്പോൾ വ്യായാമം ചെയ്താൽ ശരീരത്തിന് ഉപയോഗിക്കാൻ പറ്റുന്നതിലും അധികം ഫ്രീ ഫാറ്റി ആസിഡുകൾ ശരീരത്തിൽ ചംക്രമണം ചെയ്യപ്പെടും. ഈ ഫ്രീ ഫാറ്റി ആസിഡുകൾ ഉടൻ തന്നെ മസിലുകൾക്ക് ഊർജ്ജം നൽകാനായി ഉപയോഗിക്കപ്പെട്ടില്ലെങ്കിൽ അത് വയറിന് ചുറ്റും ഫാറ്റ് ഡെപ്പോസിറ്റായി മാറാൻ സാധ്യതയുണ്ട്.

ഏതൊരു വ്യായാമം ചെയ്യുമ്പോളും, ശരീരത്തിലെ വിവിധ മസിലുകൾ പണിയെടുക്കുന്നുണ്ട്. അതിനാൽ മസിലുകൾക്ക് കാർബോഹൈഡ്രേറ്റും പ്രോട്ടീനും ആവശ്യമാണ്. വർക്ക്ഔട്ട് തുടങ്ങും മുൻപ് പ്രീ വർക്ക്ഔട്ട് മീൽ പോലെ ഭക്ഷണം കഴിക്കുന്ന വ്യക്തിക്ക് ഈ കാർബും പ്രോട്ടീനും ആവശ്യത്തിന് ലഭിക്കും, വർക്കൗട്ട് കൂടുതൽ ഫലപ്രദമായി ചെയ്യാനും സാധിക്കും. സ്വഭാവികമായും വെറും വയറ്റിൽ വർക്കൗട്ട് ചെയ്യുമ്പോൾ വർക്കൗട്ട് ചെയ്യാനുള്ള ഊർജ്ജം മസിലുകൾക്ക് ശരിയായ രീതിയിൽ ലഭിക്കാതിരിക്കുകയും, വർക്കൗട്ടിന്റെ റിസൽറ്റ് താരതമ്യേന കുറയുകയും ചെയ്യും.

ഇതിനെല്ലാം പുറമേയാണ് ആവശ്യത്തിന് ഊർജ്ജമില്ലാതെ വ്യായാമം ചെയ്ത് കുറച്ച് നേരം കഴിയുമ്പോഴെക്കും പിന്നാലെ വന്നേക്കാവുന്ന കടുത്ത ക്ഷീണവും തലകറക്കവുമൊക്കെ. ഇത് ശരീരത്തിൽ അനാവശ്യമായി സ്ട്രെസ്സ് നൽകുകയും, പിന്നാലെ ഉളുക്കിനും ചതവിനും ഒടിവിനുമൊക്കെ കാരണമാവുകയും ചെയ്യാം. മാത്രമല്ല, വർക്കൗട്ട് കഴിയുമ്പോൾ വല്ലാതെ ക്ഷീണിച്ച് സാധാരണയിലും കൂടുതൽ ആഹാരം കഴിച്ച് പോവാനുള്ള സാധ്യതയും കൂടുതലാണ്, അതോടെ ഈ കഷ്ടപ്പെട്ടതിന്റെയൊക്കെ ഫലം ഇല്ലാതാവുകയും ചെയ്യും.

എന്നാൽ ചിലർക്ക് രാവിലെ എണീറ്റ് വ്യായാമം ചെയ്യുന്നതിന് മുൻപായി ഭക്ഷണം കഴിക്കുന്നതിന് പല പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. വ്യായാമം എന്ന് കേൾക്കുമ്പോൾ തന്നെ അതിരാവിലെ എണീറ്റ് ചെയ്യുന്നൊരു സംഗതി എന്ന് ചിന്തിക്കുന്നവരാണ് അധികവും. വ്യായാമത്തിന് അങ്ങനെയൊരു നിശ്ചിത സമയമൊന്നുമില്ല.

വെറും വയറ്റിൽ വ്യായാമം ചെയ്യരുത് എന്ന് പറഞ്ഞാൽ അതിനർത്ഥം വയറു നിറയെ ആഹാരം കഴിക്കുക എന്നല്ല. ഒരു തുടക്കം എന്ന നിലയിൽ, രണ്ട് ബിസ്കറ്റോ, കുക്കീസോ, വാഴപ്പഴമോ, ഒരു ആപ്പിളോ ഒക്കെ കഴിച്ച് ഒരു ഗ്ലാസ് വെള്ളമോ കാപ്പിയോ ഒക്കെ കുടിച്ചാലും ധാരാളമാണ്. ഭക്ഷണം കഴിക്കുമ്പോൾ അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ തുടക്കത്തിൽ വെള്ളം മാത്രം കുടിച്ചും, പിന്നീട് വളരെ ചെറിയ അളവിൽ ഭക്ഷണം ഉൾപ്പെടുത്തിയും ശ്രമിക്കാം. പതിയെ ഏതാനും ആഴ്ചകൾ എടുത്ത് ശരിയായ പ്രീ വർക്കൗട്ട് മീലിലേക്ക് മാറുകയും ചെയ്യാം. ചുരുക്കി പറഞ്ഞാൽ, സാധ്യമാവുമ്പോഴെല്ലാം കൃത്യമായ ഭക്ഷണം കഴിച്ചതിനു ശേഷം വ്യായാമം ചെയ്യുന്നത് തന്നെയാണ് എല്ലായ്‌പ്പോഴും നല്ലത്. ഇനി വ്യായാമത്തോടൊപ്പം മറക്കാതെ ഇക്കാര്യവും ശ്രദ്ധിക്കുക.

Story Highlights: exercise on empty stomach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top