ബാബുരാജുമായി ഫൈറ്റ് സീന്‍; ഭിത്തിയിലിടിച്ച് നടന്‍ വിശാലിന് പരുക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരുക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്‌സ് ഷൂട്ടിലാണ് അപകടം പറ്റിയത്. [ Actor Vishal injured ]
റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള്‍ ഭിത്തിയില്‍ വന്ന് ഇടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടി. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ഹൈദരാബാദ് ആണ്.
Hero #Vishal got severe back injury during #Vishal31 shoot in Hyderabad. His back got injured while performing for the climax action sequence shooting for upcoming film with debutant director Thu Pa Saravanan!
— AndhraBoxOffice.Com (@AndhraBoxOffice) July 22, 2021
Wishing for his speedy recovery!. pic.twitter.com/2htCycF6cg
Read Also: ഡബ്ല്യുസിസിയ്ക്ക് എന്തോ അജണ്ടയുണ്ട്; ഓലപാമ്പ് കണ്ട് ബൈലോ തിരുത്തില്ല: ബാബുരാജ്
വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഇരുന്നതായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ വിശാലിന് പരുക്ക് പറ്റിയതിനാല്‍ ഷെഡ്യൂള്‍ നീളാന്‍ സാധ്യതയേറെയാണ്.
It's final. My best friend @arya_offl is now my "ENEMY".We have no choice, except to fight it out in a battle of epic proportion. gonna be good. ??? GB#ENEMY @anandshank @vinod_offl @MusicThaman @MiniStudio_ @mirnaliniravi @RDRajasekar @RIAZtheboss @baraju_SuperHit pic.twitter.com/9jQ0RjLIJz
— Vishal (@VishalKOfficial) November 25, 2020
Story Highlights: Fight scene with Baburaj Actor Vishal injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here