Advertisement

പരിശീലന മത്സരം: രണ്ടാം ഇന്നിംഗ്സിലും തിളങ്ങി ജഡേജ; ഇന്ത്യക്ക് 283 റൺസ് ലീഡ്

July 22, 2021
Google News 2 minutes Read
india 283 runs lead

ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടി ആയിട്ടുള്ള പരിശീലന മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 283 റൺസ് ലീഡ്. രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തുനിൽക്കെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 51 റൺസെടുത്ത് ടോപ്പ് സ്കോറർ ആയി. മായങ്ക് അഗർവാൾ (47), ഹനുമ വിഹാരി (41), ചേതേശ്വർ പൂജാര (38) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറർമാർ. ജാക്ക് കാഴ്സൺ ആണ് കൗണ്ടി ഇലവനു വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ( india 283 runs lead )

രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ലോകേഷ് രാഹുലും ബാറ്റ് ചെയ്യാൻ ഇറങ്ങിയില മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ജഡേജ 75 റൺസ് നേടിയിരുന്നു. 101 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയത്. ആദ്യ ഇന്നിംഗ്സിൽ 311 റൺസ് നേടിയ ഇന്ത്യ കൗണ്ടി ഇലവനെ 220 റൺസിന് ഓൾഔട്ടാക്കി. 112 റൺസ് നേടിയ ഹസീബ് ഹമീദ് മാത്രമാണ് കൗണ്ടി ഇലവനു വേണ്ടി തിളങ്ങിയത്. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Read Also: പരിശീലന മത്സരത്തിൽ തിളങ്ങി രാഹുലും ജഡേജയും; നിരാശപ്പെടുത്തി രോഹിത്

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കൗണ്ടി ഇലവൻ നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എടുത്തിട്ടുണ്ട്.

അതേസമയം, പരിശീലന മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി. ഇന്ത്യക്കെതിരെ കൗണ്ടിൽ ഇലവനു വേണ്ടി കളിക്കാനിറങ്ങിയ താരത്തിന് ഇന്ത്യൻ താരം മുഹമ്മദ് സിറാജിൻ്റെ ബൗൺസറിൽ പരുക്കേറ്റു എന്നാണ് സൂചന. വാഷിംഗ്ടണിനൊപ്പം പേസർ അവേഷ് ഖാനും പരുക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായി.

Story Highlights: india 283 runs lead practice match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here