Advertisement

പരിശീലന മത്സരത്തിൽ തിളങ്ങി രാഹുലും ജഡേജയും; നിരാശപ്പെടുത്തി രോഹിത്

July 20, 2021
Google News 1 minute Read
india 9 wicket practice

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന ത്രിദിന പരിശീലന മത്സരത്തിൻ്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എന്ന നിലയിൽ. 101 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ 75 റൺസ് നേടി പുറത്തായി. കൗണ്ടി ഇലവനായി ക്രെയ്ഗ് മൈൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സ്കോർബോർഡിൽ 33 റൺസ് ആയപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 9 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയെ ലിൻഡൻ ജെയിംസ് പുറത്താക്കി. പിന്നാലെ, മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന മായങ്ക് അഗർവാളും (28) ജെയിംസിൻ്റെ ഇരയായി മടങ്ങി. തുടർന്ന് നിശ്ചിത ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ചേതേശ്വർ പൂജാര (21), ഹനുമ വിഹാരി (24) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.

Read Also: കോലിയും രഹാനെയും പരിശീലന മത്സരത്തിൽ ഇറങ്ങാത്തിനു കാരണം പരുക്കെന്ന് ബിസിസിഐ

4 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിൽ പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ലോകേഷ് രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാന് കരകയറ്റിയത്. 107 റൺസിൻ്റെ മികച്ച കൂട്ടുകെട്ടിൽ ഇവർ പങ്കാളിയായി. ഇതിനിടെ 150 പന്തുകളിൽ സെഞ്ചുറി നേടിയ രാഹുൽ റിട്ടയർഡ് ഔട്ടായി മടങ്ങി. പിന്നീട് ആറാം വിക്കറ്റിൽ ശർദ്ദുൽ താക്കൂറിനെ കൂട്ടുപിടിച്ച ജഡേജ ഫിഫ്റ്റി തികച്ചു. 50 റൺസ് കൂട്ടുകെട്ടും ഈ സഖ്യം തികച്ചു. പിന്നാലെ താക്കൂർ (20) മടങ്ങി. അക്സർ പട്ടേൽ (0) വന്നതും പോയതും പെട്ടെന്നായിരുന്നു. ഏറെ വൈകാതെ ജഡേജയും (75) മടങ്ങി. ഉമേഷ് യാദവിനും (12) പിടിച്ചുനിൽക്കാനായില്ല. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ജസ്പ്രീത് ബുംറ (3), മുഹമ്മദ് സിറാജ് (1) എന്നിവരാണ് ക്രീസിൽ.

Story Highlights: india lost 9 wicket in practice match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here