Advertisement

ക്ലബ് ഹൗസിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ പഴുതുകൾ; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശസംരക്ഷണ കമ്മീഷൻ

July 22, 2021
Google News 1 minute Read
kerala state commission for protection of child rights against clubhouse

സമൂഹ മധ്യമ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ക്ലബ് ഹൗസ് ചർച്ചകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷൻ. ഈ വിഷയം സംബന്ധിച്ച് ഐ.ടി. സെക്രട്ടറി, ഡി,ജി,പി, ഉൾപ്പെടെ എട്ട് പേർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. പതിനെട്ട് വയസിൽ താഴെയുള്ളവർ ക്ലബ് ഹൗസിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. ക്ലബ് ഹൗസിൽ കുട്ടികൾ ലൈംഗീക ചൂഷണത്തിന് വിധേയമാകുന്നെന്ന പരാതിയെ തുടർന്നാണ് നടപടി.

തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമ വിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയാറാക്കി നൽകണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ചാലിയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഐ.ടി. സെക്രെട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പ് വരുത്തണം.

Read Also:‘നിങ്ങളെവിടെ പോയാലും ഞങ്ങളും’; ക്ലബ്ബ് ഹൗസില്‍ കേരള പൊലീസും

ഒരു കൂട്ടം ആളുകൾക്ക് പരസ്പരം സംവദിക്കാനും സംസാരിക്കുവാനും കഴിയുന്ന പുതിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായിരുന്നു ക്ലബ് ഹൗസ്. രക്ഷാകർത്താവിന്റെ അനുവാദം കൂടാതെ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ ചേരാൻ കഴിയുകയില്ല എന്നിരിക്കെ, പ്രായപൂർത്തിയായവർ മാത്രമാണോ ക്ലബ് ഹൗസിൽ ചേരുന്നതെന്ന് പരിശോധിക്കുന്നതിനുള്ള ഒരു സംവിധാനവും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടില്ല. രക്ഷാകർത്താവിന്റെ സമ്മതം കൂടാതെ ഏതെങ്കിലും കുട്ടി ചേർന്നാൽ ആ കുട്ടിയുടെ അംഗത്വം റദ്ദാക്കുമെന്ന് കമ്പനിയുടെ നയപ്രസ്താവത്തിൽ പറയുന്നുണ്ടെങ്കിലും പ്രായം ഉറപ്പ് വരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടല്ല. അതിനാൽ നിലവിൽ ഒരുവിധ നിയന്ത്രണവും പ്രായഭേദമില്ലാതെ ആർക്കും അംഗത്വം എടുക്കാവുന്നതേയുള്ളു. കൂടാതെ, വ്യവസ്ഥകൾ പാലിക്കാതെ നടുക്കുന്ന ചർച്ചകൾ പരിശോധിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങനെയാണു ഇത് ചെയ്യുന്നതെന്ന് വ്യക്തമല്ല. ക്ലബ് ഹൗസ് ചർച്ചകൾ റെക്കോർഡ് ചെയ്യാറില്ല. തന്നെയുമല്ല ഓരോ സെഷനും കഴിയുമ്പോൾ കോൺടെന്റ് ഡിലീറ്റ് ചെയ്യുന്നു. അതിനാൽ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായാൽപ്പോലും കോടതിയോയിൽ തെളിയിക്കുക പ്രയാസമാണെന്നും കോംമോണിഷൻ ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ടാൽ 24 മണിക്കൂറിനകം നടപടി സ്വീകരിക്കാൻ പാകത്തിൽ തുടർച്ചയായി സൈബർ പട്രോളിംഗ് നടത്തണം. ക്ലബ്ബ് ഹൗസിലൂടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അതിന്റെ നിയമപരമായ ഫലങ്ങളെക്കുറിച്ചും കുട്ടികളിലും സമൂഹത്തിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here