Advertisement

ഫോണ്‍ ചോര്‍ത്തല്‍ കണ്ടെത്തിയത് മാധ്യമ കൂട്ടായ്മ: ആംനസ്റ്റി ഇന്റര്‍നാഷണല്‍

July 22, 2021
Google News 1 minute Read
amnesty

പെഗസസുമായി പുറത്തുവന്ന പട്ടികയിലെ പേരുകാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ . തങ്ങളല്ല കണ്ടെത്തല്‍ നടത്തിയത്. പട്ടികയില്‍ ഉത്തരവാദിത്തമില്ലെന്നും ആംനസ്റ്റി.

ഫോണ്‍ ചോര്‍ത്തല്‍ കണ്ടെത്തിയത് മാധ്യമ കൂട്ടായ്മയെന്ന് ആംനസ്റ്റി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഉണ്ടായത്. തങ്ങള്‍ക്ക് അന്വേഷണത്തില്‍ പങ്കുണ്ടെന്നുള്ള വാര്‍ത്തകള്‍ തെറ്റാണ്. എന്‍എസ്ഒ കമ്പനിയുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നവരുടെ വിവരമാണ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങളില്‍ ഉത്തരവാദിത്തമില്ലെന്നും ആംനസ്റ്റി.

Read Also: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

സുപ്രിംകോടതിയില്‍ ഹര്‍ജി

അതേസമയം പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കപ്പെട്ടു. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമെന്നാണ് ഹര്‍ജിയില്‍ ഉള്ളത്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം വിഷയം അന്വേഷിക്കണമെന്നാണ് ആവശ്യം. അഡ്വ. എം എല്‍ ശര്‍മയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സിബിഐയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. അതിനിടെ പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലമെന്റില്‍ വീണ്ടും ബഹളം നടന്നു.

Story Highlights: amnesty international, pegasus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here