Advertisement

ഐസൊലേഷൻ അവസാനിച്ചു; സാഹയും അഭിമന്യു ഈശ്വരനും ഭരത് അരുണും ഉടൻ മടങ്ങിയെത്തും

July 22, 2021
Google News 2 minutes Read
Saha Easwaran Bharat Arun

ഐസൊലേഷനിലായിരുന്ന വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ബാക്കപ്പ് ഓപ്പണർ അഭിമന്യു ഈശ്വരനും ബൗളിംഗ് പരിശീലകൻ ഭരത് അരുണും ഉടൻ ഇന്ത്യൻ ക്യാമ്പിൽ മടങ്ങിയെത്തും. ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മൂവരും ഐസൊലേഷനിൽ പ്രവേശിച്ചത്. ഗരാനിക്കൊപ്പം കൊവിഡ് പോസിറ്റീവായ ഋഷഭ് പന്ത് വൈറസ് മുക്തനായി ഇന്ന് ടീമിനൊപ്പം ചേർന്നിരുന്നു. ( Saha Easwaran Bharat Arun )

Read Also: പരിശീലന മത്സരം: രണ്ടാം ഇന്നിംഗ്സിലും തിളങ്ങി ജഡേജ; ഇന്ത്യക്ക് 283 റൺസ് ലീഡ്

അതേസമയം, ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടി ആയിട്ടുള്ള പരിശീലന മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 283 റൺസ് ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തുനിൽക്കെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 51 റൺസെടുത്ത് ടോപ്പ് സ്കോറർ ആയി. മായങ്ക് അഗർവാൾ (47), ഹനുമ വിഹാരി (41), ചേതേശ്വർ പൂജാര (38) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറർമാർ. ജാക്ക് കാഴ്സൺ ആണ് കൗണ്ടി ഇലവനു വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

പരിശീലന മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായി. ഇന്ത്യക്കെതിരെ കൗണ്ടിൽ ഇലവനു വേണ്ടി കളിക്കാനിറങ്ങിയ താരത്തിന് ഇന്ത്യൻ താരം മുഹമ്മദ് സിറാജിൻ്റെ ബൗൺസറിൽ പരുക്കേറ്റു എന്നാണ് സൂചന. വാഷിംഗ്ടണിനൊപ്പം പേസർ അവേഷ് ഖാനും പരുക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായി.

Story Highlights: Saha Abhimanyu Easwaran Bharat Arun Join Indian Camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here