Advertisement

എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ് ; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

July 22, 2021
Google News 2 minutes Read
money

എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. പിന്നോക്ക വിഭാഗത്തിനുള്ള 75 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്കുളള വിദ്യാഭ്യാസ മുറി, വിവാഹ സഹായം തുടങ്ങിയ ഫണ്ടുകൾ ക്ലർക്കായിരുന്ന രാഹുലിന്റെ നേത്യത്വത്തിൽ തട്ടിയെടുത്തെന്നാണ് കേസ്. 75 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി രാഹുൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ഇയാൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.

Read Also:എസ്.സി, എസ്.ടി ഫണ്ട് തട്ടിപ്പ്; പ്രതി രാഹുൽ അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് എസ്‍സി-എസ്‍ടി ഫണ്ട് തട്ടിപ്പില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ മുൻപ് വ്യക്തമാക്കിയിരുന്നു . വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഓൺലൈൻ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതൽ സൗകര്യമായി.പാവപ്പെട്ടവരെ പറ്റിച്ച് ഫണ്ട് തട്ടാൻ എളുപ്പമായെന്നും മന്ത്രി ആരോപിച്ചിരുന്നു.

Read Also:മന്ത്രി കെ രാധാകൃഷ്‌ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

Story Highlights: SC-ST Fund Scam Crime branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here