ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ; ബ്രസീലിനു ജയം, അർജന്റീനയ്ക്ക് തോൽവി

ടോക്യോ ഒളിമ്പിക്സ് ഫുട്ബോളിൽ കരുത്തരായ ജർമ്മനിക്കെതിരെ ബ്രസീലിനു ജയം. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ ജർമ്മനിയെ തകർത്തത്. ബ്രസീലിനയൈ റിച്ചാർലിസൺ ഹാട്രിക്ക് നേടിയപ്പോൾ പൗളീഞ്ഞോ ആണ് നാലാം ഗോൾ സ്വന്തമാക്കിയത്. ജർമനിക്കായി നാദിയെം അമീരി, രാഗ്നർ അച്ചെ എന്നിവർ സ്കോർഷീറ്റിൽ ഇടം നേടി. ( tokyo olympics brazil argentina )
ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അർജൻ്റീനയെ കീഴ്പ്പെടുത്തി. ലാക്ലൻ വെയിൽസ്, മാർകോ ടിലിയോ എന്നിവരാണ് ഗോൾ സ്കോറർമാർ. ആദ്യ പകുതിയുടെ അവസാനത്തിൽ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്കോ ഓർടെഗ ചുവപ്പ് കണ്ടു പുറത്തുപോയതാണ് അർജൻ്റീനക്ക് തിരിച്ചടി ആയത്.
Read Also: ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ; ഫ്രാൻസിനെ തകർത്ത് മെക്സിക്കോ; സ്പെയിനെ സമനിലയിൽ കുരുക്കി ഈജിപ്ത്
നേരത്തെ, ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് മെക്സിക്കോ കീഴ്പ്പെടുത്തിയിരുന്നു. ഗ്രൂപ്പ് സിയിൽ സ്പെയിനെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസീലൻഡ് വിജയിച്ചു. ഗ്രൂപ്പ് ഡിയിലിൽ ഐവറി കോസ്റ്റ് ഒനിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ കീഴ്പ്പെടുത്തി.
Story Highlights: tokyo olympics brazil argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here