Advertisement

ടോക്യോ ഒളിമ്പിക്സ്: ഹോക്കി സന്നാഹ മത്സരത്തിൽ ജർമനിയോട് പൊരുതിക്കീഴടങ്ങി ഇന്ത്യ

July 22, 2021
Google News 2 minutes Read
tokyo olympics india hockey

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 2-0 എന്ന നിലയിൽ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. ഈ മാസം 24നാണ് ഇന്ത്യൻ ടീമിൻ്റെ ആദ്യ മത്സരം. അർജന്റീന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്‌പെയ്ൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. ( tokyo olympics india hockey )

രണ്ടാം ക്വാർട്ടറിൻ്റെ അവസാനം വരെ ഇന്ത്യ 2-0നു പിന്നിലായിരുന്നു. ഒരു ഫീൽഡ് ഗോളും ഒരു പെനാൽറ്റി കോർണർ ഗോളും നേടി മുന്നിലെത്തിയ ജർമ്മനിയെ പിന്നീട് ഇന്ത്യ ഒപ്പം പിടിച്ചു. ദിൽപ്രീത് സിങ്ങും മൻപ്രീത് സിങ്ങും ഗോൾ നേടി കളി സമനിലയായിക്കിയെങ്കിലും ഒരു ഗോൾ കൂടി നേടിയ ജർമ്മനി ഇന്ത്യയെ കീഴ്പ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷ് രണ്ട് മികച്ച സേവുകൾ നടത്തിയിരുന്നു.

Read Also: ഒളിമ്പിക്സ് മാർച്ച്പാസിനുള്ള ഇന്ത്യൻ കായികതാരങ്ങളുടെ എണ്ണം വെട്ടികുറച്ചു; മേരി കോമും മൻപ്രീതും പതാകയേന്തും

ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവുമധികം മെഡൽ നേടിയിട്ടുള്ള ഇനമാണ് ഹോക്കി. 8 തവണ ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ട്. ആകെ 11 മെഡലുകൾ. 1928 മുതൽ 1956 വരെ ഇന്ത്യ തുടർച്ചയായി 6 സ്വർണമെഡലുകൾ നേടി. അത് ഇപ്പോഴും റെക്കോർഡ് ആണ്. 84 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനു ശേഷം ഇന്ത്യ ഒരു തവണ പോലും അവസാന അഞ്ച് സ്ഥാനങ്ങളിൽ പോലും ഫിനിഷ് ചെയ്തിട്ടില്ല. 1980 മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സ്വർണമെഡൽ നേടിയത്. 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ഇന്ത്യ ടോക്യോയിൽ എത്തിയിരിക്കുന്നത്.

Story Highlights: tokyo olympics india hockey lost germany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here