Advertisement

മുഹമ്മദ് സിറാജിന്റെ ബൗൺസറിൽ വാഷിംഗ്ടൺ സുന്ദറിനു പരുക്ക്; ഇംഗ്ലണ്ട് പരമ്പരയിൽ കളിച്ചേക്കില്ല

July 22, 2021
Google News 2 minutes Read
washington sundar injury england

പരിശീലന മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്. ഇന്ത്യക്കെതിരെ കൗണ്ടിൽ ഇലവനു വേണ്ടി കളിക്കാനിറങ്ങിയ താരത്തിന് ഇന്ത്യൻ താരം മുഹമ്മദ് സിറാജിൻ്റെ ബൗൺസറിൽ പരുക്കേറ്റു എന്നാണ് സൂചന. വാഷിംഗ്ടണിനൊപ്പം പേസർ അവേഷ് ഖാനും പരുക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായി. ( washington sundar injury england )

സന്നാഹമത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 311 റൺസ് നേടിയ ഇന്ത്യ കൗണ്ടി ഇലവനെ 220 റൺസിന് ഓൾഔട്ടാക്കി. 112 റൺസ് നേടിയ ഹസീബ് ഹമീദ് മാത്രമാണ് കൗണ്ടി ഇലവനു വേണ്ടി തിളങ്ങിയത്. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിരങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എടുത്തിട്ടുണ്ട്. മായങ്ക് അഗർവാളും (47) ചേതേശ്വർ പൂജാരയും (38) പുറത്തായി. ഹനുമ വിഹാരി (7), രവീന്ദ്ര ജഡേജ (1) എന്നിവർ ക്രീസിൽ തുടരുന്നു.

Read Also: പരിശീലന മത്സരത്തിൽ തിളങ്ങി രാഹുലും ജഡേജയും; നിരാശപ്പെടുത്തി രോഹിത്

അതേസമയം, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റ ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നിവർ ടീമിൽ ഇടം നേടിയില്ല. ന്യൂസീലൻഡീനെതിരായ പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, സാം കറൻ, ജോസ് ബട്‌ലർ എന്നിവർ ടീമിൽ തിരികെ എത്തി. ഓഗസ്റ്റ് നാലിന് ട്രെൻ്റ് ബ്രിഡ്ജിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുക. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിൽ ഉള്ളത്.

Story Highlights: washington sundar injury england series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here