Advertisement

സഹകരണ സംഘങ്ങളെ സംസ്ഥാന പട്ടികയില്‍ നിന്ന് മാറ്റാന്‍ നീക്കം; പൊതുപട്ടികയിലാക്കാന്‍ ഭരണഘടനാ ഭേദഗതി നടത്തും

July 23, 2021
2 minutes Read
Central Public Works Departmen

സഹകരണ സംഘങ്ങളെ പട്ടികയില്‍ നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങി. ( Central Public Works Department ) സംസ്ഥാന പട്ടികയില്‍ നിന്ന് മാറ്റി പൊതു പട്ടികയിലാക്കാന്‍ ഭരണഘടനാ ഭേദഗതി നടത്തും. സഹകരണ വകുപ്പിന് പുതിയ മന്ത്രാലയമുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി.

ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ മാത്രമേ കേന്ദ്രത്തിന് നിയമനിര്‍മാണം സാധ്യമാകൂ എന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെ മറികടക്കുക കൂടിയാണ് ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യം.

2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന 97ാം ഭരണഘടനാ ഭേദഗതിയുടെ ആനുകൂല്യം സര്‍ക്കാര്‍ സഹകരണ വകുപ്പ് രൂപീകരിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ വകുപ്പുമായി നേരിട്ട് ഇടപെടാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ഉണ്ടാകുന്ന വിധമായിരുന്നു ഭേദഗതി. എന്നാല്‍ ഈ ഭേദഗതിയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് സഹകരണ സംഘങ്ങളെ മാറ്റി പൊതുപട്ടികയിലാക്കാന്‍ നീക്കം നടക്കുന്നത്.

Story Highlights: Central Public Works Department, Amendment of the Constitution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top