നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പേരയം സ്വദേശിനി ധന്യയാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.
കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു ശാസ്താംകോട്ട കുന്നത്തൂര്‍ സ്വദേശി രാജേഷിന്റെയും ധന്യയുടേയും വിവാഹം നടന്നത്. രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നതിനാല്‍ ചില കുടുംബ പ്രശ്‌നങ്ങളും തുടക്കത്തില്‍ നിലനിന്നിരുന്നു. വിവാഹ ശേഷം രാജേഷിന്റെ കുന്നത്തൂര്‍ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.
Read Also: പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍
എന്നാല്‍ ഭര്‍ത്താവിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ കലഹം പതിവായിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവറാണ് രാജേഷ്. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ രാജേഷ് യുവതിയുമായി വഴക്കിട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ താന്‍ ഉറങ്ങി എണീറ്റപ്പോള്‍ കിടപ്പുമുറിയുടെ ജനാലയില്‍ തൂങ്ങി നില്‍ക്കുന്ന ധന്യയേയാണ് കണ്ടതെന്നാണ് രാജേഷിന്റെ മൊഴി.
സംഭവത്തില്‍ രാജേഷിനെ കസ്റ്റഡില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ശാസ്താംകോട്ടയിലെ ഒരു ജ്വലറിയിലെ ജീവനക്കാരിയായിരുന്നു ധന്യ. എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: bride found hanging in husband’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here