Advertisement

ഐ.എസ്.ആർ.ഒ ചാരക്കേസ്; സിബിഐ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു

July 24, 2021
Google News 2 minutes Read
central bureau of investigation india

ഐ.എസ്.ആർ.ഒ ചാരക്കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സുപ്രിംകോടതിയിൽ സമർപ്പിച്ച് സിബിഐ. നമ്പി നാരായണനെ കുടുക്കിയത് ആര് എന്നത് സംബന്ധിച്ചാണ് സിബിഐയുടെ റിപ്പോർട്ട്. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എ. എം ഖാൻവിൽക്കർ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് റിപ്പോർട്ട് തിങ്കളാഴ്ച പരിഗണിക്കും.

നമ്പി നാരായണനെതിരായ ഗൂഢാലോചന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് മൂന്ന് മാസത്തിനകം കൈമാറണമെന്ന് ഏപ്രിൽ 15 ന് സി.ബി.ഐ.യോട് സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സിബിഐയുടെ നടപടി. കേന്ദ്ര സർക്കാർ അഭിഭാഷകൻ അരവിന്ദ് കുമാർ ശർമയാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസ് അന്വേഷണത്തെ സംബന്ധിച്ച് സി.ബി.ഐ. ഹെഡ് ക്വാർട്ടേഴ്‌സിലെ ജോയിന്റ് ഡയറക്ടർ കൈമാറിയ കത്തും സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

Read Also: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിന് മുൻകൂർ ജാമ്യം

ഗൂഢാലോചന കേസിലെ പ്രതിയായ ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറിന്റെ ട്രാൻസിറ്റ് ജാമ്യാപേക്ഷയിൽ ഈ മാസം 28 ന് ഗുജറാത്ത് ഹൈക്കോടതിയിൽ നിലപാട് അറിയിക്കുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷകളിൽ സ്വീകരിച്ച നിലപാട് തന്നെയാണ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിലും സ്വീകരിക്കുകയെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു.

Story Highlights: cbi submit report on ISRO Spy case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here