Advertisement

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഇനി മലപ്പുറത്ത്

July 24, 2021
Google News 1 minute Read
family health care centre

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഇനി മലപ്പുറം ജില്ലയിൽ. വാഴക്കാട് കുടുംബരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. 2018 ലെ പ്രളയത്തിൽ പൂർണമായും തകർന്ന ആശുപത്രി വിപിഎസ് ഹെൽത്ത്‌കെയർ ഗ്രൂപ്പാണ് പുനർനിർമിച്ച് നൽകിയത്

‘റീബിൽഡ് കേരള’ പദ്ധതിയുടെ ഭാഗമായാണ് കുടുംബരോഗ്യ കേന്ദ്രം പുനർനിർമിച്ചത്. പത്തുകോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. അത്യാധുനിക ലബോറട്ടറി, മിനി ഓപ്പറേഷൻ തീയറ്ററർ, പ്രത്യേക ചികിത്സാ വിഭാഗങ്ങൾ തുടങ്ങി ഓപ്പൺ ജിം അടക്കം പുതിയ ആശുപത്രിയിലുണ്ട്. വാഴക്കാടിന് മികച്ച ആരോഗ്യകേന്ദ്രം നൽകാനായതിന്റെ സന്തോഷത്തിലാണ് വി.പി.എസ് ഗ്രൂപ്പും.

Read Also: സംസ്ഥാനത്ത് 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

അടുത്ത രണ്ടുവർഷത്തേക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ചുമതലയും വി.പി.എസ് ഗ്രൂപ്പ് ഏറ്റെടുത്തു. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും വ്യവസായ പ്രമുഖരും പങ്കെടുത്തു.

Story Highlights: family health care centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here