ഫിൻലാൻഡ്; ലോകത്തെ ഏറ്റവും സന്തോഷമുള്ള നാട്

ലോകത്തെ ഏറ്റവും സന്തോഷമുള്ള നാട് എന്നറിയപ്പെടുന്ന ഫിൻലൻഡിലേക്ക് ജൂലൈ 26 മുതൽ കൊവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച സഞ്ചാരികൾക്ക് പ്രവേശിക്കാം. കുറഞ്ഞത് 14 ദിവസം മുമ്പ് എടുത്ത വാക്‌സിൻ സർട്ടിഫിക്കറ്റ് ആണ് സഞ്ചാരികൾ കയ്യിൽ കരുതേണ്ടത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ സ്വീകരിക്കാതെ മാതാപിതാക്കൾക്കൊപ്പം രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. റഷ്യൻ വാക്‌സിനായ സ്പുട്നിക് വി ഒഴികെ നിലവിൽ ഏഴ് വാക്‌സിനുകൾക്ക് ഫിൻലാൻഡ് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
Read Also: സഞ്ചാരികൾക്ക് വാക്‌സിൻ നൽകുന്ന രാജ്യങ്ങൾ
യൂറോപ്പ്യൻ യൂണിയന്റെയും ഷെങ്കർ അറിയയുടെയും മറ്റ് ഭാഗങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കുമുള്ള അതിർത്തി നിയന്ത്രണങ്ങൾ ഫിൻലൻഡ് നീക്കംചെയ്യും. അതിനാൽ, യൂറോപ്യൻ യൂണിയനിൽ നിന്നും ഷെങ്കൻ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് രണ്ടു ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ഫിൻലാൻഡിലേക്ക് പ്രവേശിക്കാം.
ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് വാക്സീൻ സർട്ടിഫിക്കറ്റ് കൈവശമില്ലെങ്കിൽ രണ്ട് തവണ കൊവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. ഒന്ന് രാജ്യത്ത് എത്തിയ ഉടൻ തന്നെയും രണ്ടാമത്തെ ടെസ്റ്റ് എത്തിച്ചേർന്ന് മൂന്ന് മുതൽ അഞ്ച് ദിവസം കഴിഞ്ഞും നടത്തണം.
Story Highlights: Finland Welcomes Vaccinated Touists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here