Advertisement

തെരുവുനായ്ക്കളെ അടിച്ചുകൊന്ന സംഭവം; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് മൊഴി

July 24, 2021
Google News 2 minutes Read
Incident beating to death street dogs as per instruction of Health Inspector

എറണാകുളത്ത് തെരുവുനായ്ക്കളെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിക്കൂട്ടില്‍ തൃക്കാക്കര നഗരസഭ. നായ്ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. സംഭവത്തില്‍ നഗരസഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. നായ്ക്കളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കഴിഞ്ഞ ദിവസം തെരുവ് നായയെ കൊന്ന സംഭവത്തില്‍ കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. തെരുവ് നായ്ക്കളെ കൊന്നതിന് പിന്നില്‍ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശം.

Read Also: തെരുവുനായ്ക്കളുടെ അക്രമണം തടയാൻ കേരളം നിയമപരമായ നടപടികൾ എടുക്കണം: സുപ്രീം കോടതി

തെരുവ് നായ്ക്കളെ കൊന്ന സംഭവത്തില്‍ പങ്കില്ലെന്ന് തൃക്കാക്കര നഗരസഭ വ്യക്തമാക്കിയിരുന്നു. പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി അറിയിച്ചു. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളില്‍ ഇറച്ചിക്കുവേണ്ടി എന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നു തമിഴ്നാട് സ്വദേശികളാണ് നായ അടിച്ചുകൊന്ന പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്.

നായയുടെ പിറകെ ഇവര്‍ വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചിരുന്നു. പട്ടിയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങളും കാണാം. മറ്റ് പട്ടികള്‍ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളില്‍ പിക്കപ് വാന്‍ വരുന്നതും അതിലേക്ക് പട്ടിയെ വലിച്ചെറിയുന്നതും കാണാം.

Story Highlights: Incident beating to death street dogs as per instruction of Health Inspector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here