24
Sep 2021
Friday

കൊടകര കള്ളപ്പണക്കവർച്ച കേസ്; ‘കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെ’, ഇത് രാഷ്ട്രീയ പകപോക്കൽ : കെ സുരേന്ദ്രൻ

k surendran

കൊടകര കവർച്ചാകേസിലെ കുറ്റപത്രം സിപിഐ എമ്മിന്റെ രാഷ്ട്രീയ പ്രമേയമെന്ന് ബിജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റപത്രം രാഷ്ട്രീയ പകപോക്കലാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

കൊടകരയിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണ്. തെളിവിന്റെ ഒരു കണിക പോലുമില്ല.കുറ്റപത്രം രാഷ്ട്രീയ പകപോക്കലാണ്. ധർമരാജന്റെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നൽകിയത് പ്രതികളെ രക്ഷിക്കാനാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് കൊടകര കള്ളപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കവർച്ചാക്കേസുമായി ബന്ധപ്പെട്ട 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചരിക്കുന്നത്.

Read Also: കൊടകര കള്ളപ്പണ കവർച്ചാക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കെ സുരേന്ദ്രൻ, മകൻ ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകൾ കേസിൽ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസിൽ ആകമാനം ഉള്ളത്. കവർച്ചാകേസിൽ അറസ്റ്റിലായിട്ടുള്ള 22 പ്രതികൾ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുൻപ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് അന്വേഷണ സംഘം ഉൾപ്പെടുത്തിയിരിക്കുന്നത്.

Read Also: കൊടകര കള്ളപ്പണ കവർച്ച; മൂന്നര കോടി രൂപ ബിജെപിയുടേതെന്ന് കുറ്റപത്രം

ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവർ പരാതി നൽകിയത്.

Story Highlights: K Surendran About Kodakara Black Money Case Charge sheet

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top