കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ബിജെപി സമര രംഗത്തേക്ക്

കരുവന്നൂർ ബാങ്ക് അഴിമതിക്കേസിൽ സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരരംഗത്തേക്ക്. നാളെ കെ.സുരേന്ദ്രനും മറ്റന്നാൾ യുവ മോർച്ച സെക്രട്ടറിയും സമരത്തിന് നേതൃത്വം നൽകും.
ഇതിനിടെ മന്ത്രി ആർ ബിന്ദുവിന് തെരഞ്ഞെടുപ്പ് ഫണ്ട് വന്നതിലും അന്വേഷണം വേണമെന്ന ആവശ്യവും ബി ജെ പി മുന്നോട്ട് വെയ്ക്കുന്നുണ്ട്. വിഷയത്തിൽ കൈവശമുള്ള തെളിവുകൾ ഇഡിക്ക് കൈമാറുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസും ഇതുസംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ തെളിവുകള്‍ സഹിതം ഉന്നയിച്ചിരുന്നു. മുന്‍ ബാങ്ക് മാനേജര്‍ ബിജു കരിം, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേന കമ്മിഷന്‍ നിരക്കിലാണ് വന്‍കിട ലോണുകള്‍ നല്‍കിയതെന്നും തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്നുമാണ് ആരോപണം. ബാങ്കില്‍ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നല്‍കിയതും വന്‍കിട ലോണുകള്‍ നല്‍കിയത് കമ്മിഷന്‍ കൈപ്പറ്റിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഓരോ ലോണിനും പത്ത് ശതമാനം വരെ കമ്മിഷന്‍ ഈടാക്കിയാണ് വായ്പ അനുവദിച്ചത്. തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. കൂടാതെ മുന്‍മന്ത്രി എ സി മൊയ്തീന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നതായി കോണ്‍ഗ്രസും ആരോപിച്ചു. നിയമസഭയിലും സംഭവം ചര്‍ച്ചയായി.
മുഖ്യ പ്രതികളായ ബിജു കരീമും ബിജോയും നടത്തിയത് കോടികളുടെ വെട്ടിപ്പാണെന്നും പുറത്തായിരുന്നു. സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങള്‍ ലംഘിച്ച് ഇരുവരും തട്ടിയത് 46 ലോണുകളില്‍ നിന്ന് 50 കോടിയിലധികം രൂപയാണ്. വായ്പ എടുത്തത് പല സഹകാരികളുടെയും പേരിലും.
ബാങ്ക് നിയമാവലി പ്രകാരം ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി തുക അന്‍പത് ലക്ഷമാണെന്നിരിക്കെ ക്രമവിരുവിരുദ്ധ മായാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. കേസിലെ പ്രതി മുന്‍ ബ്രാഞ്ച് മാനേജരും, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം 18 വായ്പകളില്‍ നിന്ന് 20 കോടിയിലധികവും ബാങ്കില്‍ നിന്ന് തിരിമറി നടത്തി. സ്വന്തം പേരിന് പുറമെ ബന്ധുക്കളുടെ ഉള്‍പ്പടെ പേരില്‍ ലോണുകള്‍ എടുത്താണ് തിരിമറി നടത്തിയത്.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതികള്‍ തട്ടിയത് 50 കോടിയെന്ന് കണ്ടെത്തല്‍
Story Highlights: Karuvannur Bank Fraud, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here