ആവേശപോരാട്ടത്തില്‍ അവസാന ഓവറില്‍ വിജയം കുറിച്ച് ബംഗ്ലാദേശ്, പൊരുതി വീണ് സിംബാബ്‍വേ

സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പര വിജയിച്ച് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 193/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്. 49 പന്തില്‍ 68 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരും 28 പന്തില്‍ 34 റണ്‍സ് നേടിയ മഹമ്മദുള്ളയും ബംഗ്ലാദേശിന്റെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയപ്പോളും ഇരുവരും പുറത്തായ ശേഷം ബംഗ്ലാദേശിന്റെ നില പരുങ്ങലിലാകുകയായിരുന്നു.
18 പന്തില്‍ 28 റണ്‍സ് എന്ന നിലയില്‍ ബംഗ്ലാദേശ് നില്‍ക്കുബോൾ ഡിയോണ്‍ മയേഴ്സിന്റെ ഓവറില്‍ ഹാട്രിക്ക് ബൗണ്ടറികള്‍ നേടി ഷമീം ഹൊസൈന്‍ ആണ് കളി മാറ്റി മറിച്ചത്. 12 പന്തില്‍ 13 റണ്‍സ് എന്ന് നിലയിലേക്ക് മത്സരം വന്ന ശേഷം അനായാസം മത്സരം ബംഗ്ലാദേശ് കൈപ്പിടിയിലായി. 15 പന്തില്‍ പുറത്താകാതെ 31 റണ്‍സ് ഷമീം പുറത്താകാതെ നില്‍ക്കുകയായിരുന്നു. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനിയും ലൂക്ക് ജോംഗ്വേയും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.
അതേസമയം കഴിഞ്ഞ രണ്ടാം ടി20യില്‍ സിംബാബ്‍വേ 23 റണ്‍സിന്റെ വിജയം നേടിയിരുന്നു. 167 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനെ 143 റണ്‍സിന് ഒതുക്കിയാണ് സിംബാബ്‍വേ വിജയം പിടിച്ചെടുത്തത്. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വേ, വെല്ലിംഗ്ടണ്‍ മസകഡ്സ, ടെണ്ടായി ചടാര, ബ്ലെസ്സിംഗ് മുസറബാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here