Advertisement

മിണ്ടാപ്രാണികളോട് വീണ്ടും ക്രൂരത; കോട്ടയത്ത് നായയെ വാഹനത്തില്‍ കെട്ടിവലിച്ചു

July 25, 2021
Google News 1 minute Read

സംസ്ഥാനത്ത് നായ്ക്കളോട് വീണ്ടും ക്രൂരത. നായയെ വാഹനത്തില്‍ കെട്ടിവലിച്ചു. കോട്ടയം അയര്‍ക്കുന്നത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് നായയെ വാഹനത്തില്‍ കെട്ടിവലിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

Read Also: കാക്കനാട് നായയെ അടിച്ചുകൊന്ന സംഭവത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു

അയര്‍ക്കുന്നം- ലാക്കാട്ടൂര്‍ റോഡിലെ തേലാമറ്റം എന്ന സ്ഥലത്ത് വച്ചാണ് നായയെ കെട്ടിവലിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്നവര്‍ സംഭവം കണ്ടിരുന്നു. വായനശാലയുടെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നായയെ കെട്ടിവലിക്കുകയാണെന്ന് വ്യക്തമായത്. മറ്റ് സ്ഥാപനങ്ങളിലെയും സിസി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

അതേസമയം കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാറോടിച്ചത് പ്രദേശവാസി അല്ലെന്നും സൂചന. പ്രാദേശിക രാഷ്ട്രീയ നേതാക്കളും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here