ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേര്‍പ്പെട്ടു

ഓടിക്കൊണ്ടിരുന്ന വേണാട് എക്‌സ്പ്രസിന്റെ എഞ്ചിനും ബോഗിയും വേര്‍പ്പെട്ടു. നെടുമ്പാശേരി നെടുവന്നൂരില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിന് ഇടയിലാണ് എഞ്ചിനും ബോഗിയും വേര്‍പ്പെട്ടതെന്നും വിവരം.
എഞ്ചിനുമായി വേര്‍പ്പെട്ടതിന് ശേഷം ട്രെയിന്‍ ഒരു കിലോമീറ്റോളം ഓടി. ഗുരുതരമായ സുരക്ഷാ വീഴ്ചയെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. എഞ്ചിന്റെ പകുതി മാത്രമാണ് ട്രെയിന്റെ ബാക്കി ഭാഗത്തോടൊപ്പം ഉണ്ടായിരുന്നത്.
പിന്നീട് യാത്രക്കാര്‍ തന്നെ ട്രെയിന്‍ ചെയിന്‍ വലിച്ച് നിര്‍ത്തി. ഉടന്‍ തന്നെ റെസ്‌ക്യൂ ടിം സ്ഥലത്തെത്തി. ഒരു മണിക്കൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ചു. സംഭവം അന്വേഷിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Story Highlights: engine and bogie of running train detached
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here