ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 38 റണ്‍സിന്റെ വിജയം

ശ്രീലങ്കയ്ക്കെതിരെ 38 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ടി20 പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കി ഇന്ത്യ.18.3 ഓവറില്‍ 126 റണ്‍സിന് ലങ്കൻ നിരയിലെ എല്ലാവരും പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് നേടി.
165 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ചരിത് അസലങ്കയാണ് മത്സരത്തിന്റെ 15ാം ഓവര്‍ വരെ ടീമിന് പ്രതീക്ഷ നല്‍കിയതെങ്കിലും ദീപക് ചഹാര്‍ എറിഞ്ഞ ഇന്നിംഗ്സിലെ 16ാം ഓവര്‍ കളി ഇന്ത്യയുടെ പക്കലേക്ക് ആക്കുകയായിരുന്നു.
അവസാന അഞ്ചോവറില്‍ 58 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തിലും ചരിത് അസലങ്ക് ക്രീസിലുണ്ടായിരുന്നതിനാല്‍ ശ്രീലങ്കയുടെ പ്രതീക്ഷകള്‍ സജീവമായിരുന്നു. 26 പന്തില്‍ 46 റണ്‍സ് നേടിയ ചരിത് അസലങ്കയുടെയും വനിന്‍ഡു ഹസരംഗയുടെയും വിക്കറ്റുകള്‍ വീഴ്ത്തി ദീപക് ചഹാര്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുകയാണ്. അവിഷ്ക ഫെര്‍ണാണ്ടോയാണ്(26) റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം.ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാലും ദീപക് ചഹാര്‍ രണ്ട് വിക്കറ്റും നേടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here