Advertisement

അസം-മിസോറാം അതിർത്തി സംഘർഷം; ആറ് പൊലീസുകാർ കൊല്ലപ്പെട്ടു

July 26, 2021
Google News 14 minutes Read
6 assam cops killed

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസുകാരുടെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. (6 assam cops killed)

അസമിലെ ചാച്ചാർ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിർത്തി പങ്കിടുന്ന പ്രദേശത്താണ് സംഘർഷമുണ്ടായതെന്നായിരുന്നു പുറത്തുവന്ന വിവരം. വെടിവയ്പ് നടന്നതായും സർക്കാർ വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി കടന്നുള്ള കൈയേറ്റം തടയാനെത്തിയ അസം സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ മിസോറാമിൽ നിന്നുള്ളവരുടെ ആക്രമണമുണ്ടായെന്നാണ് ഉയർന്ന ആരോപണം.

Read Also:അസം-മിസോറാം അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട്

വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടണമെന്ന ആവശ്യവുമായി മിസോറാം മുഖ്യമന്ത്രി സോറംതംഗ രംഗത്തെത്തിയിരുന്നു. മിസോറാമിലേക്ക് വരികയായിരുന്ന ദമ്പതിമാരെ ചാച്ചാറിൽവച്ച് ഒരു സംഘം കൈയേറ്റം ചെയ്‌തെന്നായിരുന്നു സോറംതംഗയുടെ ആരോപണം.

Story Highlights: 6 assam cops killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here