മരിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് പങ്കുവച്ച പുഞ്ചിരി തൂകുന്ന ചിത്രം; വിങ്ങലായി ഡോ. ദീപ ശർമ

മരിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് ഡോ. ദീപ ശർമ പങ്കുവച്ച ചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിങ്ങലാകുകയാണ്. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടാണ് ജയ്പൂരിൽ നിന്നുള്ള ആയുർവേദ ഡോക്ടറായ ദീപ ശർമ മരിച്ചത്. ഒൻപത് വിനോദ സഞ്ചാരികളാണ് അപകടത്തിൽ മരിച്ചത്.
Standing at the last point of India where civilians are allowed. Beyond this point around 80 kms ahead we have border with Tibet whom china has occupied illegally. pic.twitter.com/lQX6Ma41mG
— Dr.Deepa Sharma (@deepadoc) July 25, 2021
Life is nothing without mother nature. ❤️ pic.twitter.com/5URLVYJ6oJ
— Dr.Deepa Sharma (@deepadoc) July 24, 2021
ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. അപകടത്തിന് തൊട്ടുമുൻപ് നഗാസ്റ്റി ഐടിബിപി ചെക്ക്‌പോസ്റ്റിന്റെ ചിത്രമാണ് ദീപ ട്വിറ്ററിൽ പങ്കുവച്ചത്. ‘പൊതുജനങ്ങൾക്ക് എത്താവുന്ന ഇന്ത്യയിലെ അവസാന പോയിന്റിൽ നിൽക്കുന്നു’ എന്നായിരുന്നു ട്വീറ്റ്. ഉച്ചയ്ക്ക് 12.59നായിരുന്നു പോസ്റ്റ്. ബസ്‌തേരിക്ക് സമീപം സംഗ്ല-ചിറ്റ്കുൽ റോഡിൽ അപകടം സംഭവിച്ചത് ഉച്ചയ്ക്ക് ഒന്നേകാലിനും. ദീപ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനത്തിലേക്ക് കൂറ്റൻ പാറകൾ വീണായിരുന്നു അപകടം. സംഭവ സ്ഥലത്തു തന്നെ ഇവർ മരിച്ചിരുന്നു.
Story Highlights: dr deepa last tweet, Landslide, Himachal Pradesh, Heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here