വിവാദ കാർഷിക നിയമങ്ങൾ ; ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രതിഷേധനത്തിന് പിന്തുണ നൽകി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ചാണ് രാഹുൽ ഗാന്ധി പ്രതിഷേധത്തിന് പിന്തുണ നൽകിയത്. രാവിലെ പാർലമെന്‍റിലേക്ക് എത്താൻ പുറപ്പെട്ട രാഹുൽ ഗാന്ധി തീർത്തും അപ്രതീക്ഷിതമായിട്ടാണ് എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്റ്ററിലേക്ക് കയറി അതോടിച്ച് ഡൽഹി നഗരത്തിലൂടെ പാർലമെന്‍റിന് സമീപത്ത് എത്തിയത്.
പെട്ടന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് കനത്ത സുരക്ഷയൊരുക്കി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെക്കുറച്ച് പ്രവർത്തകർ മാത്രമാണ് അദ്ദേഹത്തിനൊപ്പം ആദ്യമുണ്ടായിരുന്നത്. വളരെപ്പെട്ടെന്ന് പ്ലാൻ ചെയ്ത് നടപ്പാക്കിയ പ്രതിഷേധമായിരുന്നു ഇത് എന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇത്തരമൊരു നീക്കത്തെക്കുറിച്ച് യാതൊരു സൂചനയുമുണ്ടായിരുന്നില്ല.
Read Also ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം: ഇന്ത്യയിലെ സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി യുഎസ്
देश के अन्नदाता की मांगों के समर्थन में राहुल गांधी जी मैदान में हैं, देश के अन्नदाता की आवाज संसद में बुलंद कर रहे हैं।
— Congress (@INCIndia) July 26, 2021
तानाशाही हुकूमत सुन ले- न देश का अन्नदाता दबेगा, न अन्नदाता की आवाज दबेगी।#RahulGandhiWithFarmers pic.twitter.com/0PV7vvSZHC
പാർലമെന്‍റിന് സമീപത്ത് എത്തിയപ്പോഴേക്ക് മാധ്യമപ്രവർത്തകർ അടക്കം അദ്ദേഹത്തെ വളഞ്ഞു. അതിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം കേന്ദ്രസർക്കാർ കർഷകർക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാർക്ക് വേണ്ടിയും അതിധനികർക്ക് വേണ്ടിയുമാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. ഇതിനെതിരായി നടത്തുന്ന പ്രതിഷേധമാണിതെന്നും, രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇതിന് ശേഷം, പാർലമെന്‍റ് നടപടികളിൽ പങ്കെടുക്കാനായി രാഹുൽ ലോക്സഭയിലേക്ക് മടങ്ങുകയും ചെയ്തു.
Read Also:കർഷകരുടെ പാർലമെന്റ് മാർച്ചിന് അനുമതി ; രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിൽ
Story Highlights: Rahul Gandhi reaches Parliament on tractor in protest against farm laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here