Advertisement

ടോക്യോ ഒളിമ്പിക്സ്: ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ തന്നെ; 10 മീറ്റർ എയർ റൈഫിളിലും ഫൈനൽ കാണാതെ പുറത്ത്

July 27, 2021
Google News 2 minutes Read
india air rifle shooting

ടോക്യോ ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ തന്നെ. 10 മീറ്റർ എയർ റൈഫിൾ മിക്സ്ഡ് മത്സരത്തിലും ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി. ഇന്ത്യയുടെ രണ്ട് ടീമുകൾക്കും യോഗ്യതാ ഘട്ടം കടക്കാനായില്ല. എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം 12ആം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ 18ആമത് ഫിനിഷ് ചെയ്തു. ( india air rifle shooting )

626.5 പോയിൻ്റുകളാണ് എളവേനിൽ വാലറിവാൻ- ദിവ്യാൻഷ് സിങ് പൻവാർ സഖ്യം നേടിയത്. അഞ്ജും മൗദ്ഗിൽ- ദീപക് കുമാർ സഖ്യം 623.8 പോയിൻ്റ് നേടി.

ഇതിനിടെ, ടോക്യോ ഒളിമ്പിക്സ് വനിതാ ടെന്നീസിൽ ലോക രണ്ടാം നമ്പർ താരമായ നയോമി ഒസാക്ക ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ചെക്ക് റിപ്പബ്ലിക്കിൻ്റെ മാർക്കേറ്റ വോൻഡ്രൗസോവയാണ് മൂന്നാം റൗണ്ടിൽ ഒസാക്കയെ അട്ടിമറിച്ചത്. വെറും രണ്ട് സെറ്റുകൾ മാത്രം നീണ്ടുനിന്ന പോരാട്ടത്തിൽ അനായാസമായിരുന്നു ചെക്ക് താരത്തിൻ്റെ ജയം. സ്കോർ 6-1 6-4.

Read Also: ടോക്യോ ഒളിമ്പിക്സ്: നയോമി ഒസാക്കയെ അട്ടിമറിച്ച് ചെക്ക് താരം

42ആം റാങ്കുകാരിയായ മാർക്കേറ്റ ഡ്രോപ് ഷോട്ടുകൾ കളിച്ചാണ് ഒസാക്കയെ ഞെട്ടിച്ചത്. ആദ്യ 15 മിനിട്ടിൽ തന്നെ ഒസാക്ക നാല് ഗെയിമുകൾ നഷ്ടപ്പെടുത്തിയിരുന്നു. ആദ്യ സെറ്റ് 24 മിനിട്ടുകൾക്കുള്ളിൽ അവസാനിച്ചു. രണ്ടാം സെറ്റിൽ നീണ്ട റാലിയിലൂടെ ഒസാക്ക തിരികെ വന്ന് തുടർച്ചയായ രണ്ട് ഗെയിം ജയിച്ചു. എന്നാൽ, തിരിച്ചടിച്ച ചെക്ക് താരം വിജയം പിടിച്ചെടുക്കുകയായിരുന്നു.

ചൈനയെ പിന്തള്ളി മെഡൽ വേട്ടയിൽ മൂന്നാം ദിനത്തിൽ ജപ്പാൻ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ടേബിൾ ടെന്നീസിൽ അടക്കം ചൈനയെ തോൽപ്പിച്ചതോടെയാണ് ജപ്പാൻ മെഡൽ വേട്ടയിൽ ഒന്നാമതെത്തിയത്. ടേബിൾ മിക്സഡ് ടെന്നീസ് ഡബിൾസിൽ ഇന്നലെ ജപ്പാൻ ടീം ലോക ഒന്നാം നമ്പർ ടീമായ ചൈനയെ ആണ് തോൽപ്പിച്ചത്.

8 സ്വർണവും 2 വെള്ളിയും 3 വെങ്കലവും ആണ് ഇപ്പോൾ ജപ്പാന് സ്വന്തമായുള്ളത്. മെഡൽ നിലയിൽ രണ്ടാമത് ചൈനയെ പിന്തള്ളി അമേരിക്ക എത്തി.അമേരിക്കയ്ക്ക് നിലവിൽ 7 സ്വർണവും 3 വെള്ളിയും നാലു വെങ്കലവും അടക്കം 14 മെഡലുകൾ ആണ് ഉള്ളത്.

Story Highlights: india out 10m air rifle shooting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here