Advertisement

കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പി.എം. കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണം : സുപ്രിംകോടതി

July 27, 2021
Google News 1 minute Read
PM cares project

കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പി.എം. കെയേഴ്‌സ് (PM cares project) പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. കൊവിഡ് കാരണം അനാഥരായ കുട്ടികളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പോരായെന്നും കോടതി വ്യക്തമാക്കി.

സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. കൊവിഡ് കാരണം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് കേന്ദ്രസർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പദ്ധതി കടലാസിൽ മാത്രം ഒതുങ്ങരുതെന്നും, യാഥാർഥ്യമാകണമെന്നും കോടതി കൂട്ടിച്ചേർത്തു.

Read Also: സംസ്ഥാനത്ത് ഇന്ന് 22,129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം, കൊവിഡ് കാലത്ത് അനാഥരായ കുട്ടികളുടെ എണ്ണം കൃത്യമായി വ്യക്തമാക്കാത്ത പശ്ചിമ ബംഗാൾ സർക്കാരിനെ കോടതി വിമർശിച്ചു. ഇരുപത്തിയേഴ് കുട്ടികൾ മാത്രമാണ് അനാഥരായതെന്ന പശ്ചിമ ബംഗാൾ സർക്കാരിന്റെ വാദം വിശ്വസിക്കാൻ പ്രയാസമാണെന്ന് കോടതി നിരീക്ഷിച്ചു. പുതിയ സർവ്വേ നടത്താനും സർക്കാരിന് നിർദേശം നൽകി.

Story Highlights: PM cares project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here