സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ വിധി പറയുന്നത് മാറ്റി

സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂർ എംപിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതി വിധി പറയുന്നത് മാറ്റി. ഓഗസ്റ്റ് പതിനെട്ടിന് രാവിലെ പതിനൊന്ന് മണിക്ക് വിധി പറയുമെന്ന് സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ വ്യക്തമാക്കി. മൂന്നാം തവണയാണ് വിധി പ്രഖ്യാപനം മാറ്റുന്നത്. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ ഈസമയത്തിനുള്ളിൽ സമർപ്പിക്കാമെന്നും കോടതി പറഞ്ഞു. ( verdict shashi tharoor sunanda pushkar )
ശശി തരൂരിന് മേൽ ആത്മഹത്യ പ്രേരണയ്ക്കോ, കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടേത് ആകസ്മിക മരണമാണെന്നും വാദിച്ചിരുന്നു. 2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Read Also: സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ വിധി ഇന്ന്
കേസ് ഡൽഹി പൊലീസ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്. കേസ് സിബിഐ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.
Story Highlights: verdict shashi tharoor sunanda pushkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here