Advertisement

ഓണ ചന്തകൾ ആഗസ്റ്റ് പത്ത് മുതൽ; ഓണക്കിറ്റ് വിതരണം ജൂലൈ 31ന്

July 28, 2021
Google News 0 minutes Read

സംസ്ഥാനത്ത് ഓണച്ചന്തകൾ അടുത്ത പത്താം തീയതി മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും.ഓണക്കാലത്തെ വരവേൽക്കാൻ സംസ്‌ഥാനത്തെ പൊതുവിതരണ സംവിധാനം സജ്‌ജമാണ്. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അഞ്ച് ജിവസം ഓണച്ചന്ത നടത്തും, ഇത് 16ന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ്‌ ലഭിക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതിയിലും പിഎച്ച്‌എച്ച്‌ (പിങ്ക്‌) വിഭാഗത്തിന് ആഗസ്‌ത്‌ 4 മുതൽ 7 വരെ എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമാണ്‌ കിറ്റ്‌ വിതരണം.

സഞ്ചി ഉൾപ്പെടെ 17 ഇനം സാധനങ്ങളാണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ സാധനങ്ങളാണ് ലഭിക്കുക. പഞ്ചസാര, വെളിച്ചെണ്ണ, മുളക്പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ്, ചെറുപയർ, തുവരപ്പരിപ്പ്, തേയില തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ് എന്നിവയാകും കിറ്റിൽ ഉണ്ടാകുക. ജൂലൈ 31 മുതലായിരിക്കും കിറ്റ് വിതരണം ആരംഭിക്കുക.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here