Advertisement

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് വർധിപ്പിക്കും

July 28, 2021
Google News 2 minutes Read
students

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് വർധിപ്പിക്കാൻ തീരുമാനം. പാലക്കാട് മുതൽ കാസർഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂർ മുതൽ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വർധിപ്പിക്കാൻ തീരുമാനമായത്.

ഇതിനിടെ സംസ്ഥാനത്തെ പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം 80.36 ആണ്.

Read Also: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

85.13 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2.81 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. 2035 സ്‌കൂളുകളിലായി 3,73788 പേര്‍ പരീക്ഷ എഴുതി. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 47721 പേര്‍ ഓപ്പണ്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതി. 25292 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 53 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിലെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 43.64 ശതമാനമായിരുന്നു. പ്ലസ്ടു വിജയത്തില്‍ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളത്തും കുറവ് പത്തനംതിട്ടയിലുമാണ്.

Read Also: പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം

Story Highlights: Plus one seats will be increased in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here