Advertisement

പെഗസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട പ്രതിഷേധം; പതിമൂന്ന് എംപിമാർക്ക് താക്കീത്

July 28, 2021
Google News 1 minute Read
warning against mps

പെഗസിസ് ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാരിനെതിരെ ലോക്‌സഭയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പതിമൂന്ന് എംപിമാർക്ക് താക്കീത്. എ. എം ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള പതിമൂന്ന് എംപിമാർക്കാണ് താക്കീത് നൽകിയത്. സ്പീക്കറുടെ ചേംബറിൽ വിളിച്ചുവരുത്തിയായിരുന്നു നടപടി.

പെഗസിസ് ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ശക്തമായ പ്രതിഷേധ പ്രടകടനം നടത്തിയിരുന്നു. ലോക്‌സഭയിൽ കൃഷി നിയമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കൊടിക്കുന്നിൽ സുരേഷും കേരളത്തിന് വാക്‌സിൻ ലഭിക്കുന്നില്ലെന്ന വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി. എൻ പ്രതാപനും ഡീൻ കുര്യാക്കോസും അടിയന്തര പ്രമേയ നോട്ടിസ് നൽകി. രാജ്യസഭയിൽ പെഗസസ് വിഷയത്തിൽ എളമരം കരീം, ബിനോയ് വിശ്വം, ഡോ. വി. ശിവദാസൻ എന്നിവരും നോട്ടിസ് നൽകി. പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്‌സഭ എട്ട് തവണയും രാജ്യസഭ അഞ്ച് തവണയും സ്തംഭിച്ചിരുന്നു.

Story Highlights: warning against mps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here